Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉപരോധം : ഖത്തറിന് യു.എൻ പിന്തുണ

August 30, 2019

August 30, 2019

ജനീവ: ഉപരോധവുമായി ബന്ധപ്പെട്ട ഖത്തറിന്റെ നിലപാടിനെ പിന്തുണച്ചും സൗദി, യു.എ.ഇ സഖ്യത്തിന്റെ  എതിര്‍പ്പ് തള്ളിയും യു.എന്‍ രക്ഷാസമിതി. വംശീയ വിവേചനങ്ങളെ ഇല്ലായ്മ ചെയ്യാനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ സമിതി കമ്മിറ്റി ഓണ്‍ ദ എലിമിനേഷന്‍ ഓഫ് റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്‍(കെര്‍ഡ്) ആണ് ഖത്തറിനു പിന്തുണ നല്‍കിയത്.

ഉപരോധവുമായി ബന്ധപ്പെട്ടു സുപ്രധാനമായ രണ്ടു തീരുമാനങ്ങളാണ് കെര്‍ഡ് കൈക്കൊണ്ടത്. സമിതിയുടെ വിധിപ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യയും യു.എ.ഇയും സമര്‍പ്പിച്ച എതിര്‍പ്പ് തള്ളിക്കളഞ്ഞായിരുന്നു ഇത്. ഇതോടൊപ്പം ഇരുരാഷ്ട്രങ്ങള്‍ക്കുമെതിരെ ഖത്തര്‍ സമര്‍പ്പിച്ച പരാതി അംഗീകരിക്കുകയും ചെയ്തു.

2018 മെയ് മാസം ഗള്‍ഫ് ഉപരോധവുമായി ബന്ധപ്പെട്ടു നടന്ന നിരവധി വാദം കേള്‍ക്കലുകള്‍ക്കും എഴുത്തിത്തയാറാക്കിയ വിശദീകരണണങ്ങള്‍ക്കും ശേഷമാണ് സൗദിയും യു.എ.ഇയും ഉയര്‍ത്തുന്ന എതിര്‍പ്പ് വിശ്വസനീയമല്ലെന്ന് സമിതി കണ്ടെത്തിയത്. രാഷ്ട്രാന്തര വാര്‍ത്താ വിനിമയങ്ങളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് ഇരുരാഷ്ട്രങ്ങളും ഉന്നയിച്ച വിസമ്മതം തള്ളിക്കളയുന്നതായും സമിതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണു സമിതിക്കു മുന്‍പാകെ ഖത്തര്‍ പരാതി സമര്‍പ്പിച്ചത്.

യു.എന്‍ ഹ്യുമന്‍ റൈറ്റ്‌സ് ഹൈക്കമ്മിഷണറുടെ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ ഓണ്‍ ദ എലിമിനേഷന്‍ ഓഫ് ആള്‍ ഫോംസ് ഓഫ് റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്‍(ഐ.സി.ഇ.ആര്‍.ഡി) നിരീക്ഷിക്കുന്ന സ്വതന്ത്ര വിദഗ്ധ സമിതിയാണ് കെര്‍ഡ്. കേസിന്റെ അര്‍ഹത പരിശോധിക്കാനായി രണ്ട് അഡ്‌ഹോക്ക് കമ്മിഷനുകള്‍ സ്ഥാപിച്ച് നടപടിക്രമങ്ങളുടെ അടുത്ത ഘട്ടത്തിലേക്കു നീങ്ങാനിരിക്കുകയാണ് കെര്‍ഡ്.


Latest Related News