Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പെരുന്നാൾ അവധി,ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി മാത്രമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

May 04, 2021

May 04, 2021

ദോഹ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കൂ എന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുന്നതിനുള്ള ഓഫിസ് അവധി ദിവസങ്ങളിൽ  പ്രവര്‍ത്തിക്കില്ല.

ജനന സര്‍ട്ടിഫിക്കറ്റിന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രത്യേക ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. (ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക) അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച്  വുമണ്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററിലെ ന്യൂബോണ്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സർട്ടിഫിക്കറ്റ് ലഭിക്കും. ഖത്തര്‍ പോസ്റ്റ് വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനവും ഉണ്ട്.

ഈദ് അവധിക്കാലത്ത് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് ഓഫിസില്‍ നിന്ന് ലഭിക്കും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സേവനം.അതേസമയം,പെരുന്നാൾ അവധി ദിനങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ https://chat.whatsapp.com/COcePZRxXYc5lGXcXjz1C7


Latest Related News