Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
സ്‌കൂൾ തുറക്കുമ്പോൾ രക്ഷിതാക്കൾക്ക് ഇരട്ട പ്രഹരവുമായി ഖത്തറിലെ ബിർളാസ്‌കൂൾ, രക്ഷിതാക്കൾ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുന്നു

October 03, 2021

October 03, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ ഇന്ന് മുതൽ നൂറു ശതമാനം ശേഷിയിൽ പ്രവർത്തിക്കാനിരിക്കെ,രക്ഷിതാക്കൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയായി ദോഹയിലെ ബിർള സ്‌കൂൾ.പതിവിന് വിപരീതമായി ആറു മാസത്തെ ട്രാൻസ്‌പോർട്ടേഷൻ ഫീ ഒരുമിച്ചു നൽകണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കൾക്കയച്ച സർക്കുലറിൽ ആവശ്യപ്പെടുന്നത്.

നിലവിൽ മറ്റ് ഇന്ത്യൻ സ്‌കൂളുകളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണ് ട്രാൻസ്‌പോർട്ടേഷൻ നിരക്കായി ബിർള സ്‌കൂളിൽ ഈടാക്കുന്നതെന്നിരിക്കെ,ആറു മാസത്തെ തുക ഒരുമിച്ച് അടക്കേണ്ടിവരുന്നത്  കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു.പ്രതിമാസം 300 ഖത്തർ റിയലിനും 500 റിയാലിനും ഇടയിലാണ് ഒരു കുട്ടിക്ക് ട്രാൻസ്‌പോർട്ടേഷൻ ഇനത്തിൽ മാത്രം ചിലവ് വരുന്നത്.ഇങ്ങനെ കണക്കാക്കിയാൽ തന്നെ ഒരു കുട്ടിക്ക് ട്രാൻസ്‌പോർട്ട് ഇനത്തിൽ മാത്രം ആറു മാസത്തേക്ക് 1800നും 3000നും ഇടയിൽ തുക ഒരുമിച്ച് അടക്കേണ്ടി വരും.രണ്ടും മൂന്നും കുട്ടികളുള്ള രക്ഷിതാക്കൾക്ക് നിലവിലെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇത്രയും ഭീമമായ തുക ഒരുമിച്ച് അടക്കേണ്ടിവരുന്നത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും.

സാധാരണഗതിയിൽ ഒന്നോ രണ്ടോ മാസത്തെ ട്രാൻസ്‌പോർട്ട് ഫീ മാത്രമാണ് ഒരുമിച്ച് അടക്കേണ്ടിവരാറുള്ളത്.വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം രക്ഷിതാക്കൾ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക. 


Latest Related News