Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ വെടിയുതിർത്തു, ബീഹാറിൽ മന്ത്രിയുടെ മകന് നാട്ടുകാരുടെ മർദ്ദനം

January 24, 2022

January 24, 2022

ചമ്പാരൻ : തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് കടന്നുകയറി എന്നാരോപിച്ച്, ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ ആക്രമിക്കാൻ ശ്രമിച്ച മന്ത്രി പുത്രന് നാട്ടുകാരുടെ മർദ്ദനം. ബീഹാറിലെ ബിജെപി നേതാവും, ടൂറിസം മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകൻ ബബ്ലു കുമാറിനെയും സംഘത്തെയുമാണ് നാട്ടുകാർ കൈകാര്യം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിലൂടെ ചർച്ചയാവുകയും ചെയ്തു. 

 

കുട്ടികളെ ഭീഷണിപ്പെടുത്തിയ ബബ്ലു കുമാർ, തന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിൽ പ്രകോപിതരായ നാട്ടുകാർ ഇവരെ ആക്രമിക്കുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്തു. ബബ്ലുകുമാറിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഗ്രാമീണർ പിടിച്ചെടുത്തു. മന്ത്രിയുടെ മകനെ കൂടാതെ, നാലോളം ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നെന്നും, ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് സൂപ്രണ്ട് ഉപേന്ദ്ര വർമ അറിയിച്ചു. മകന്റെ തോക്കിന് ലൈസൻസ് ഉണ്ടെന്നും, അവൻ വെടിയുതിർത്തിട്ടില്ലെന്നുമാണ് സംഭവത്തിൽ മന്ത്രി നാരായൺ പ്രസാദ് പ്രതികരിച്ചത്.


Latest Related News