Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അക്ഷയ് കുമാറിന്റെ 'ബെൽബോട്ടം' സിനിമയ്ക്ക് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

August 23, 2021

August 23, 2021

അജു അഷ്‌റഫ് / ന്യൂസ്‌റൂം സെൻട്രൽ ബ്യുറോ 
മുംബൈ :  വൻ താരനിരയുമായി ബോളിവുഡ് ബോക്സ് ഓഫീസിൽ ഈ ആഴ്ച്ച റിലീസ് ചെയ്ത ചിത്രമാണ് ബെൽബോട്ടം. അക്ഷയ് കുമാർ നായകനായെത്തുന്ന ചിത്രം അൻപത് ശതമാനം സിറ്റിംഗ് കപ്പാസിറ്റിയോടെയാണ് തിയേറ്ററിൽ എത്തിയതെങ്കിലും ആദ്യദിനങ്ങളിൽ തന്നെ  കോടികൾ നേടി. എന്നാൽ, ഈ ചിത്രം സൗദി, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ പ്രദർശിപ്പിക്കില്ല.

ചരിത്രത്തെ വളച്ചൊടിച്ചു എന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. 1980 കാലഘട്ടത്തിൽ ഇന്ത്യയിൽ നടന്ന വിമാനറാഞ്ചലുകളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ രണ്ടാംപകുതിയിൽ റാഞ്ചിയ ഒരു വിമാനം ലാഹോറിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങളുണ്ട്. സത്യത്തിൽ സംഭവിച്ചതിന് നേർവിപരീതമാണിത്. അന്നത്തെ യുഎഇ പ്രതിരോധമന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മഖ്തൂമിന്റെ ഇടപെടലിലൂടെ യുഎഇയാണ് ഭീകരരെ അനുനയിപ്പിച്ചത്.. ഈ വൈരുധ്യമാണ് സിനിമയെ വിലക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ വൻവിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറിനെ കൂടാതെ ലാറ ദത്ത, ആദിൽ ഹുസൈൻ, ഡെൻസിൽ സ്മിത്ത്, ഹുമ ഖുറേഷി തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.

യഥാർത്ഥ സംഭവം :

1984 ഓഗസ്റ്റ് 24 നാണ് 74 യാത്രക്കാരുമായി ഇന്ത്യൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനം ഭീകരർ തട്ടിക്കൊണ്ടുപോയത്. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത തീവ്രവാദികൾ അമേരിക്കയിലേക്ക് വിമാനം പറത്താനാണ് ആവശ്യപ്പെട്ടതെങ്കിലും ലാഹോർ, കറാച്ചി എന്നിവിടങ്ങളിലേക്ക് പോയ വിമാനം ദുബായിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടർന്ന്, യുഎഇ പ്രതിരോധമന്ത്രി മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം നേരിട്ട് നടത്തിയ തുടർച്ചയായ അനുനയ ചർച്ചകൾക്ക് വഴങ്ങിയ തീവ്രവാദികൾ യാത്രക്കാരെ വിട്ടയക്കുകയാണുണ്ടായത്.

ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക. 

 

 

 


Latest Related News