Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് 19: വാണിജ്യ സ്ഥാപനങ്ങൾ മൂന്ന് മാസത്തെ വാടക നൽകേണ്ടതില്ലെന്ന് ബർവ റിയൽ എസ്റ്റേറ്റ്

March 15, 2020

March 15, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംരംഭകർക്കും സ്ഥാപന ഉടമകൾക്കും ആശ്വാസം നൽകാൻ ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ് തങ്ങളുടെ ഇടപാടുകാർക്ക് മൂന്നു മാസത്തെ വാടകയിൽ ഇളവ് നൽകി. ഏപ്രിൽ മുതൽ മൂന്നു മാസം വരെ വാടക നൽകേണ്ടതില്ലെന്നാണ് കമ്പനി അറിയിച്ചത്. ഇതനുസരിച്ച്, ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ കമ്പനിക്ക് വാടക നൽകേണ്ടതില്ല.കടകൾ,ഓഫീസുകൾ,സ്റ്റോറുകൾ എന്നിവയ്ക്ക് ഇളവ് ബാധകമാണ്. മുശൈരിബ് പ്രോപ്പർട്ടീസും തങ്ങളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് വാടകയും കഹ്‌റാമ ഫീസുകളും ഒനൽകാൻ മൂന്നു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

കൊറോണാ വ്യാപനം രാജ്യത്തെ കച്ചവട സ്ഥാപനങ്ങളെയും ബിസിനസിനെയും ബാധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. വൈറസ് വ്യാപനം വിപണിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയ സാഹചര്യത്തിൽ ദോഹ നാഷണൽ ബാങ്കും വായ്പാ തിരിച്ചടവുകൾക്ക് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഖത്താറയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും വാടക കുടിശ്ശിക നൽകാൻ മൂന്നു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News