Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിനെ ഖത്തറിലേക്ക് ക്ഷണിച്ച് അമീര്‍ 

March 24, 2021

March 24, 2021

ബാഗ്ദാദ്: ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിന് ഖത്തറിലേക്ക് വരാന്‍ ഔദ്യോഗിക ക്ഷണം. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയാണ് അദ്ദേഹത്തെ ഖത്തറിലേക്ക് ക്ഷണിച്ചത്. 

ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈന്റെ സാന്നിധ്യത്തില്‍ ബാഗ്ദാദിലെ പീസ് പാലസില്‍ വച്ച് ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയാണ് അമീറിന്റെ രേഖാമൂലമുള്ള ക്ഷണം ഇറാഖ് പ്രസിഡന്റിന് കൈമാറിയതെന്ന് ഇറാഖി പ്രിസീഡിയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഖത്തര്‍ അമീറിന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിനെ അറിയിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും സമീപകാലത്തെ പ്രാദേശിക-അന്താരാഷ്ട്ര താല്‍പ്പര്യങ്ങളെ കുറിച്ചും ഇറാഖ് പ്രസിഡന്റും ഖത്തര്‍ വിദേശകാര്യ മന്ത്രിയും ചര്‍ച്ച ചെയ്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News