Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബഹ്റൈനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക് : തീരുമാനം ഉടന്‍ ഉണ്ടായേക്കും

March 08, 2019

March 08, 2019

മനാമ : ബഹ്‌റൈനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു. പാര്‍ലമെന്റ് അംഗങ്ങളാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.. സര്‍ക്കാര്‍ മേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കണമെന്നാണ് എം.പിമാരുടെ ആവശ്യം.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശിവത്ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ ബഹ് റൈന്‍ പാര്‍ലിമെന്റില്‍ എം. പി മാര്‍ അനുകൂലിച്ചു. നിലവില്‍ 85 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമായി നടപ്പിലായിട്ടുണ്ടെങ്കിലും രാജ്യത്തെ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം ഇനിയും വര്‍ധിപ്പിക്കണമെന്നാണ് പാര്‍ലിമെന്റില്‍ എം.പി മാര്‍ ആവശ്യമുന്നയിച്ചത്. തൊഴിലില്ലായ്മ നിരക്ക് അവഗണിച്ച്‌ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ ഈ മേഖലകളില്‍ ബഹ്‌റൈനികളുടെ അനുപാതം എത്രയാണെന്ന് പരിശോധിക്കുകയും സുതാര്യമായ രൂപത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യണമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

 


Latest Related News