Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബഹറൈനില്‍ ഹാനികരമായ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

July 01, 2021

July 01, 2021

മനാമ:കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ കളിപ്പാട്ടങ്ങള്‍ നിരോധിച്ച് ബഹറൈന്‍. വിപണിയില്‍ നിന്നും 1500ഓളം കളിപ്പാട്ടങ്ങളാണ് പിന്‍വലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. വാണിജ്യ,വ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.  കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന രാസപദാര്‍ഥങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. രാജ്യത്ത് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഗള്‍ഫ് ടെക്നിക്കല്‍ റെഗുലേഷന്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തണമെന്ന് നിബന്ധനയുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 


Latest Related News