Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
നാട്ടിലേക്കാണോ,എയർസുവിധ മറക്കരുതെന്ന് മുന്നറിയിപ്പ് 

August 23, 2020

August 23, 2020

ന്യൂഡൽഹി : ഗൾഫിൽ നിന്ന് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോറം കൈവശംവെക്കണമെന്നും വിമാനത്തില്‍ കയറുന്നതിന് മുമ്പായി ഫോറം പൂരിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി യാത്രക്കാര്‍ എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോറം പൂരിപ്പിക്കാതെ ഇന്ത്യയിലെത്തിയത് വിമാനത്താവളത്തിലെ ആരോഗ്യ പരിശോധന അടക്കമുള്ള തുടര്‍നടപടികള്‍ വൈകാൻ ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ വീണ്ടും മുന്നറിയിപ്പ് നൽകിയത്.

ഡിജിറ്റലായി പൂരിപ്പിച്ച രേഖയുടെ പകർപ്പെടുത്ത് കൈവശം സൂക്ഷിക്കുകയാണ് വേണ്ടത്. ഓൺലൈനായി ഫോം പൂരിപ്പിച്ചാലും ഇതിന്റെ പ്രിന്റെടുത്ത് കയ്യിൽ സൂക്ഷിക്കാൻ മറക്കരുത്. ഇന്ത്യയിലേക്കെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനമാണ് എയര്‍ സുവിധ.http://www.newdelhiairport.in എന്ന വെബ്‌സൈറ്റിലെ പ്രത്യേക  ലിങ്കില്‍ പ്രവേശിച്ചാണ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ന്യൂഡല്‍ഹി എയര്‍പോര്‍ട്ടിെന്‍റ വെബ്സൈറ്റിലാണെങ്കിലും ഇന്ത്യയിലെ എല്ലാ വിമാനത്താവളത്തിലേക്കുമുള്ള യാത്രക്കാര്‍ക്കും ഈ ഫോറം സ്വീകാര്യമാണെന്നും കേന്ദ്രം അറിയിച്ചു.
അപേക്ഷയിന്മേലുള്ള വിവരങ്ങള്‍ അറിയുന്നതിന് അപേക്ഷകര്‍ക്ക് ഇ-മെയില്‍ വിലാസം നല്‍കാം.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News