Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മോദിയുടെ വംശഹത്യക്കെതിരെ ഡോകുമെന്ററി,വിശദീകരണവുമായി ബി.ബി.സി

January 20, 2023

January 20, 2023

ന്യൂസ്‌റൂം ബ്യുറോ
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ ബിബിസി വിശദീകരണവുമായി രംഗത്ത്. വിവാദ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അവസരം നല്‍കിയെങ്കിലും സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

വിശദമായ ഗവേഷണത്തിനൊടുവിലാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്. ബി.ജെ.പി നേതാക്കളുടെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബി.ബി.സി പറഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും വംശഹത്യയ്ക്കു കുറ്റക്കാരനാണെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പക്കല്‍ രേഖകള്‍ ഉണ്ടെന്നും വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്‍ററിയെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ വിശദീകരണം.

ബിബിസി ചാനല്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News