Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അയോധ്യ-ബാബരി മസ്ജിദ് വിധി ട്വിറ്ററിന്റെ ടോപ്പ് ട്രെന്‍ഡ് പട്ടികയില്‍

November 09, 2019

November 09, 2019

ന്യൂഡല്‍ഹി : ഇന്ന് രാവിലെ പുറത്തുവന്ന അയോധ്യ- ബാബരി മസ്ജിദ് വിധിക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം. വിധി പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയമാണ്. ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക് തന്നെ.'വിധിയുടെ ഉള്ളക്കം എന്തായാലും ഇന്ന് ചരിത്രപരമായ ദിനമാണ്. ചരിത്രം നമ്മളെ സമാധാനത്തിന്റെയും, ഐക്യത്തിന്റെയും വക്താക്കളായി ഓര്‍മ്മിക്കണം. വിദ്വേഷവും, വേര്‍തിരിവും പരത്തുന്നവരെ എതിരിടാന്‍ സ്നേഹവും, ഒരുമയും പ്രകടിപ്പിച്ചെന്ന് ഉറപ്പാക്കാം. നമുക്ക് മനുഷ്യത്വത്തെ ട്രെന്‍ഡിംഗ് ആക്കാം', ഹിന്ദുമുസ്ലീം ഭായിഭായി ടാഗിനൊപ്പം ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.

മണിക്കൂറുകൾക്കുള്ളിലാണ് 'അയോധ്യവിധി' ആഗോളതലത്തില്‍ തന്നെ ടോപ്പ് ട്രെന്‍ഡ് പട്ടികയില്‍ എത്തിയത്. 206കെ ട്വീറ്റുകളുമായാണ് ഈ ട്രെന്‍ഡിംഗ്.  ഹിന്ദുമുസ്ലീം ഭായിഭായി ആഗോളതലത്തില്‍ നാലാമതും എത്തി, 18.7കെയിലേറെ ട്വീറ്റുകളാണ് ഈ ടാഗുമായി പോസ്റ്റ് ചെയ്യപ്പെട്ടത്.

ആഗോളതലത്തിലെ ആദ്യ പത്ത് ട്രെന്‍ഡുകളില്‍ മൂന്നെണ്ണം ഭൂമിതര്‍ക്ക വിഷയത്തെക്കുറിച്ചാണ്. ഇന്ത്യയിലെ ട്രെന്‍ഡില്‍ പത്തെണ്ണവും അയോധ്യ വിധിയെക്കുറിച്ചുള്ളതാണ്.


Latest Related News