Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോവിഡ് 19 : ഖത്തറിലെ മുസ്‌ലിം പള്ളികളിൽ നിയന്ത്രണം

March 12, 2020

March 12, 2020

ദോഹ : അപകടകാരിയായ കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ഖത്തറിലെ മുസ്‌ലിം പള്ളികളിൽ മതകാര്യമന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ വെള്ളിയാഴ്ച്ചകളിലെ ജുമുഅ നിസ്കാരം നടക്കാനിരിക്കെയാണ് തീരുമാനം. ഇതനുസരിച്ച് ബാങ്കുവിളിക്കും നിസ്കാരത്തിനുമിടയിലെ കാത്തിരിപ്പ് സമയം അഞ്ചു മിനുട്ടായി കുറച്ചു. എല്ലാ ദിവസവും അഞ്ചു സമയവുമുള്ള ജമാഅത്ത് നിസ്കാരങ്ങൾക്കും ഇത് ബാധകമാണ്. ഓരോ തവണയും നിസ്കാരം പൂർത്തിയാക്കി പതിനഞ്ചു മിനുട്ടിനുള്ളിൽ പള്ളി അടക്കും.

പള്ളിയും പരിസരവും എല്ലാദിവസവും ശുചിയായി സൂക്ഷിക്കണമെന്നും ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണമുണ്ടാവണമെന്നും മന്ത്രലയം നിർദേശിച്ചിട്ടുണ്ട്. വൈറസ് പടരാൻ ഇടയുള്ള വാട്ടർ കൂളറുകളിലെ കപ്പുകൾ, ഹാൻഡ് സോപ്പ് കഷണങ്ങൾ,പ്രാർത്ഥന ഹാളിനുള്ളിലെ ചവറ്റുകുട്ട തുടങ്ങിയ എല്ലാ വസ്തുക്കളും നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.പ്രാർത്ഥനാ സമയത്തും അതിനുശേഷവും ജനലുകളും വാതിലുകളും തുറന്നുവെച്ച് പള്ളികളിൽ കൂടുതൽ വായുസഞ്ചാരം നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.

പുതിയ നിർദേശങ്ങൾ അനുസരിച്ച് വെള്ളിയാഴ്ച ജുമുഅഃ നിസ്കാരം ഉൾപ്പെടെയുള്ള പ്രാര്ഥനകൾക്കായി എത്തുന്നവർ ബാങ്കുവിളിക്ക് മുമ്പ് തന്നെ പള്ളികളിൽ എത്തേണ്ടി വരും.ജുമുഅ ഖുതുബയുടെ സമയവും വെട്ടിച്ചുരുക്കും.

പനി ,ചുമ എന്നീ രോഗലക്ഷണങ്ങളുള്ള ആരും പള്ളികളിലേക്ക് വരരുതെന്ന് മതകാര്യ മന്ത്രാലയം വിശ്വാസികളോട് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News