Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
മൻഹട്ടനിൽ ഖത്തർ കോൺസുലറുടെ കാർ തട്ടിയെടുക്കാൻ ശ്രമം

June 17, 2021

June 17, 2021

ന്യൂയോർക്ക് സിറ്റി: മാൻഹാട്ടനിൽ ഖത്തർ കോൺസുലർ ജനറലിന്റെ  കാറ് തട്ടിക്കൊണ്ടുപോകാൻ ശ്രമം.ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കോൺസലറുടെ കാർ ഈസ്റ്റ് 51 സ്ട്രീറ്റിൽ നിർത്തിയ ശേഷം ഡ്രൈവർ വാഹനം കഴുകുകയായിരുന്നു. കാറിൻ്റെ ചാവി ഉള്ളിലായിരുന്നു ഉണ്ടായിരുന്നത്. പൊടുന്നനെ പ്രത്യക്ഷപ്പെട്ട കള്ളൻ കാറ് തട്ടിയെടുത്ത് ഓടിച്ചു പോവുകയായിരുന്നു.എന്നാൽ ഇയാൾ മറ്റ് നിരവധി വാഹനങ്ങളെ ഇടിക്കുകയും ഒരു ഭക്ഷണശാല തകർക്കുകയും ചെയ്തു.പൊലിസ് കള്ളനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുക്കേറ്റ ഇയാൾ ബെലവ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Latest Related News