Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെ ആക്രമണം, സീസീടിവിയും ഉപകരണങ്ങളും അടിച്ചുതകർത്തു

March 30, 2022

March 30, 2022

ഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. കാശ്മീരി പണ്ഡിറ്റുകളെ കെജ്‌രിവാൾ അപമാനിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ വീടുവളഞ്ഞത്. സ്ഥലത്ത്, പോലീസും ബി.ജെ.പി അണികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

ഔദ്യോഗികവസതിക്ക് നേരെ കരി ഓയിലിന്റെ പാത്രം വലിച്ചെറിഞ്ഞ പ്രവർത്തകർ സി.സി.ടി.വി.യും നിരവധി സുരക്ഷാ ഉപകരണങ്ങളും തകർത്തു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, പോലീസിന്റെ ഒത്താശയോടെയാണ് അക്രമം അരങ്ങേറിയതെന്ന് ആം ആദ്മി നേതാക്കൾ ആരോപിച്ചു. സംഭവസമയത്ത് കെജ്‌രിവാൾ വസതിയിൽ ഉണ്ടായിരുന്നില്ല. കശ്മീരിലെ പ്രശ്നങ്ങളുടെ കഥ പറയുന്ന 'കശ്മീരി ഫയൽസ്' എന്ന ചിത്രത്തെ കുറിച്ച് കെജ്‌രിവാൾ നടത്തിയ പരാമർശമാണ് ബി.ജെ. പി. യെ പ്രകോപിപ്പിച്ചത്. നിരവധി സംസ്ഥാനങ്ങൾ ചിത്രത്തിന് നികുതി ഇളവ് നൽകിയത് ചൂണ്ടിക്കാണിച്ച്, ഡൽഹിയിലും ഇളവ് വേണമെന്ന് ബി.ജെ.പി നേതാക്കൾ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു. എങ്കിൽ, എല്ലാവർക്കും കാണാനുള്ള സൗകര്യാർത്ഥം ചിത്രം യൂട്യൂബിൽ ഇറക്കികൂടെ എന്ന് കെജ്‌രിവാൾ മറുചോദ്യമുന്നയിച്ചു. ഇതേ തുടർന്നാണ് കശ്മീരി പണ്ഡിറ്റുകളെ കെജ്‌രിവാൾ അവഹേളിച്ചു എന്ന ആരോപണവുമായി ബി.ജെ.പി പ്രവർത്തകർ സമരത്തിന് ഇറങ്ങിയത്.


Latest Related News