Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മെബൈരീകില്‍ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണ പ്രവൃത്തി അഷ്ഗല്‍ ആരംഭിച്ചു

January 20, 2021

January 20, 2021

ദോഹ: മെബൈരീക് പ്രദേശത്ത് റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതായി ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. രാജ്യത്തുടനീളം സംയോജിതമായ അടിസ്ഥാന സൗകര്യങ്ങളും നൂതന റോഡ് ശൃംഖലയും മറ്റ് സേവനങ്ങളും ലഭ്യമാക്കാനുള്ള അഷ്ഗലിന്റെ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളാണ് മെബൈരീകില്‍ ആരംഭിച്ചത്. 

സാല്‍വ റോഡിന് തെക്കു ഭാഗത്തും എനര്‍ജി സ്ട്രീറ്റിന് പടിഞ്ഞാറ് ഭാഗത്തും ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് 33 ന് വടക്ക് ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന മെബൈരീക് പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. നഗരവളര്‍ച്ചയുടെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള ആന്തരിക റോഡ് ശൃംഖലയും സംയോജിതമായ അടിസ്ഥാന സൗകര്യങ്ങളും നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അഷ്ഗല്‍ പ്രസ്താവനയില്‍ അറിയിച്ചു. 

പദ്ധതി പ്രദേശത്തെയാകെ നാലായി വിഭജിച്ച് നാല് മേഖലകളിലും ഒരേസമയമാണ് നിര്‍മ്മാണം നടത്തുക. താമസക്കാര്‍ക്കുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാനും പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുമാണ് ഇത്. 2024 ന്റെ രണ്ടാം പാദത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് അഷ്ഗല്‍ ലക്ഷ്യമിടുന്നത്. 

മെബൈരീക് പ്രദേശത്തെ 1163 പൗരന്മാരുടെ വീടുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് അഷ്ഗലിലെ റോഡ്‌സ് പ്രൊജക്റ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ വെസ്റ്റേണ്‍ ഏരിയ പ്രൊജക്റ്റ്് സെക്ഷനിലെ പ്രൊജക്റ്റ് എഞ്ചിനീയര്‍ അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. 

ഗതാഗത സൗകര്യം വര്‍ധിപ്പിക്കാനായും പ്രദേശത്തെ പൊതു സൗകര്യങ്ങളുമായി ബന്ധിപ്പിക്കാനുമായി 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആന്തരിക റോഡുകള്‍ നിര്‍മ്മിക്കാനാണ് അഷ്ഗല്‍ ലക്ഷ്യമിടുന്നത്. തെരുവു വിളക്കുകള്‍, പോളുകള്‍, റോഡിലെ സൂചന ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളുകള്‍ക്കുമായി ഒമ്പത് കിലോമീറ്റര്‍ പ്രത്യേക പാത ഉണ്ടാകും. 7236 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡ്രെയിനേജ് ശൃംഖല, 50 കിലോമീറ്റര്‍ ഉപരിതല-ഭൂഗര്‍ഭ ഡ്രെയിനേജ് ശൃംഖല, സംസ്‌കരിച്ച ജലത്തിനായി 28 കിലോമീറ്റര്‍ ശൃംഖല എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുന്ന പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍. ഇതിനു പുറമെ കുടിവെള്ള പൈപ്പുകളുടെ വിപുലീകരണം, വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍ ലൈനുകള്‍ എന്നിവയും ഉണ്ടാകും. 

626315172.50 മില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവുള്ള പദ്ധതി നടപ്പാക്കുന്നത് ബൂം കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News