Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മിസൈമിർ ഇന്റർചേഞ്ചിലെ രണ്ടാമത്തെ തുരങ്കപാതയും ഗതാഗതത്തിനായി തുറന്നു 

December 07, 2019

December 07, 2019

ദോഹ : മിസൈമിർ ഇന്റർചേഞ്ചിലെ രണ്ടാമത്തെ തുരങ്കപാത പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ ഗതാഗതത്തിനായി തുറന്നു. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാത ഇ റിങ് റോഡിൽ നിന്ന് വ്യവസായ മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും. അടിപ്പാതയിൽ ഒരേഭാഗത്തെ രണ്ടു ലൈനുകളും എമർജൻസി ലൈനുമാണുള്ളത്. മണിക്കൂറിൽ നാലായിരം വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാകും.

ഇ റിങ് റോഡിനും റൗദത്തുൽ ഖൈൽ സ്റ്റ്രീറ്റിനുമിടയിലെ ആദ്യ അടിപ്പാത കഴിഞ്ഞ മാസം ആദ്യം അശ്ഗാൽ ഗതാഗതത്തിനായി തുറന്നിരുന്നു. ഇന്റർചേഞ്ചുകളിൽ നിലവിൽ ഒൻപത് അടിപ്പാതകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഇതിൽ രണ്ടെണ്ണം കൂടി ഉടൻ തുറക്കുമെന്നും അശ്ഗാൽ അറിയിച്ചു. നവംബറിൽ ആദ്യ അടിപ്പാത തുറന്നതിന് ശേഷം മിസൈമിർ ഇന്റർചേഞ്ചിലെ രണ്ടാമത്തെ വികസന നേട്ടമാണിതെന്ന് എഞ്ചിനിയർ ഹസൻ അൽ ഗാനിം പറഞ്ഞു.പദ്ധതിയിട്ടതിനും ആറു മാസം മുമ്പാണ് പണി പൂർത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നത്.


Latest Related News