Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അറേബ്യൻ ഗൾഫ് കപ്പ് : ടീമുകൾ എത്തിതുടങ്ങി 

November 24, 2019

November 24, 2019

ദോഹ : 26 ന് നടക്കാനിരിക്കുന്ന അറേബ്യൻ ഏഷ്യൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ടീമുകളും ഫുട്‍ബോൾ ഫെഡറേഷൻ അംഗങ്ങളും ദോഹയിൽ എത്തിതുടങ്ങി. ഒമാനിൽ നിന്നുള്ള ഫുട്‍ബോൾ താരങ്ങളും ദേശീയ ഫുടബോൾ ഫെഡറേഷൻ അംഗങ്ങളും ഉൾപെട്ട 27 അംഗ സംഘമാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. ഒമാന്റെ പരമ്പരാഗത വേഷം ധരിച്ചെത്തിയ സംഘത്തെ ദോഹാ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരിച്ചു. ഖത്തർ ഫുട്ബോൾ അസോസിയേഷൻ ഉന്നത തല പ്രതിനിധികൾ സംഘത്തിന് വരവേൽപ് നൽകി. സൗദി അറേബ്യ,ബഹ്‌റൈൻ,കുവൈത്ത് എന്നീ ടീമുകൾ ഉൾപ്പെട്ട ബി ഗ്രൂപ്പിലാണ് ഒമാൻ മത്സരിക്കുക. ബുധനാഴ്ച ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ സൗദിയുമായാണ് ഒമാന്റെ ആദ്യ മത്സരം.

സൗദി,യു.എ.ഇ,ബഹ്‌റൈൻ എന്നിവ ഉൾപെടെ മറ്റുരാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും ഒഫീഷ്യലുകളും ഇന്നും നാളെയുമായി ദോഹയിൽ എത്തും. ആതിഥേയരായ ഖത്തറിനെ കൂടാതെ സൗദി അറേബ്യ, യുഎഇ, ഇറാഖ്, ബഹ്‌റൈൻ, യമൻ, കുവൈത്ത്,ഒമാൻ എന്നിവയാണ് മത്സര രംഗത്തുള്ളത്. ഫൈനൽ ഉൾപ്പെടെ 15 മത്സരങ്ങളാണുള്ളത്. ഡിസംബർ 2 നാണ്  ഖത്തറും യുഎഇയും തമ്മിലുള്ള മത്സരം.. ഡിസംബർ 5ന് സെമി ഫൈനലും 8ന് ഫൈനലും നടക്കും. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. ഷെഡ്യുൾ പുതുക്കി നിശ്ചയിച്ചതിനു ശേഷം ശേഷം ടിക്കറ്റ് വിൽപന  ഇന്നലെ മുതൽ പുനരാരംഭിച്ചിട്ടുണ്ട്. സൂഖ് വാഖിഫ്, കത്താറ, വില്ലാജിയോ മാൾ, മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ വൈകിട്ട് 4 മുതൽ 10 വരെ ടിക്കറ്റ് ലഭിക്കും. gulfcup2019.qa  എന്ന വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ ലഭിക്കും. 10, 30, 50 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.


Latest Related News