Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫ് കപ്പിൽ നാളെ കലാശപ്പോരാട്ടം 

December 07, 2019

December 07, 2019

ദോഹ : ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിൽ നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബഹ്‌റൈൻ സൗദി അറേബ്യയെ നേരിടും. ടൂർണമെന്റിന്റെ തുടക്കം മുതൽ ഗ്രൂപ്പിൽ മികച്ച പോയിന്റ് നിലനിർത്തിയ ഇറാഖിനെ മുട്ടുകുത്തിച്ചാണ് ബഹ്‌റൈൻ സെമിയിൽ കടന്നത്. ഖത്തറിനെ ഒരു ഗോളിന് തോൽപിച്ചാണ് സൗദി ഫൈനലിൽ കടന്നത്.
 

ഇറാഖിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തകര്‍ത്ത് സെമി ഫൈനല്‍ കടന്നതോടെ ബഹ്റൈനിലെ ഫുട്ബാള്‍ പ്രേമികൾ ഒന്നടങ്കം രാജ്യം ഗൾഫ് കപ്പിൽ മുത്തമിടുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം ഫുട്ബാള്‍ പ്രേമികളുടെ മുഴുവന്‍ ശ്രദ്ധ നേടുന്ന ഒന്നായി മാറുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച നടന്ന ബഹ്റൈന്‍-ഇറാഖ് സെമി ഫൈനലും ഏറെ വാശിയേറിതായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച മത്സരം 120 മിനിറ്റിലാണ് ബഹ്റൈന് അനുകൂലമായി പര്യവസാനിച്ചത്. ആറാം മിനിറ്റില്‍ ഇറാഖിെന്‍റ സ്ട്രൈക്കര്‍ മുഹന്നദ് അലിയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ ബഹ്റൈനും ഗോള്‍നേടുകയായിരുന്നു.
തുടര്‍ന്ന് 2-2 എന്ന നിലയില്‍ തുടര്‍ന്ന കളി അധികസമയത്തിലും ഗോളുകള്‍ പിറക്കാതെ വന്നപ്പോഴാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വഴി മാറിയതും 5-3 എന്ന നിലയില്‍ ബഹ്റൈന്‍ ഇറാഖിനെ തകര്‍ത്തതും.

ഗൾഫ് കപ്പിൽ ഇതുവരെ വിജയം കണ്ടിട്ടില്ലാത്ത ബഹ്‌റൈൻ ഇത്തവണ കപ്പ് നാട്ടിലെത്തിക്കാൻ കഴിഞ്ഞാൽ അത് ചരിത്രനേട്ടമാവും. അതേസമയം,മൂന്നുതവണ ഗൾഫ് കപ്പിൽ ജേതാക്കളായതിന്റെ ചരിത്രം ആവർത്തിക്കാനായിരിക്കും സൗദിയുടെ ശ്രമം. ഇപ്പോഴത്തെ ഷെഡ്യുൾ അനുസരിച്ച് നാളെ വൈകീട്ട് 7 മണിക്ക് ദുഹൈൽ അബ്ദുല്ലാ ബിൻ ഖലീഫാ സ്റ്റേഡിയത്തിലാണ് വാശിയേറിയ ഫൈനൽ മത്സരം നടക്കുക.


Latest Related News