Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
അറബ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത്തുമായി ഖത്തർ താരങ്ങൾ

October 25, 2021

October 25, 2021

അബുദാബി: പ്രഥമ അറബ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി ഖത്തർ താരങ്ങൾ. വിവിധ ഇനങ്ങളിൽ നിന്നായി മൂന്ന് സ്വർണമടക്കം ഒൻപത് മെഡലുകളാണ് ഖത്തർ സ്വന്തമാക്കിയത്. 14-15 വയസ്സ് കാറ്റഗറി 100 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിൽ തമിം മുഹമ്മദും 16-18 വയസ്സ് കാറ്റഗറി 200 മീറ്റർ മെഡ്‌ലി ഇനത്തിൽ മുഹമ്മദ്‌ മഹ്മൂദും സ്വർണം നേടി. 4×50 മീറ്റർ റിലേ ഇനത്തിലാണ് രാജ്യം മൂന്നാം സ്വർണം നേടിയത്. 3 വീതം വെള്ളി, വെങ്കലമെഡലുകളും ഖത്തർ സ്വന്തമാക്കി.


Latest Related News