Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇത് ചരിത്ര നേട്ടം,ഖത്തർ-യു.എ.ഇ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് അരലക്ഷത്തിലേറെ ഫുട്‍ബോൾ ആരാധകർ

December 12, 2021

December 12, 2021

ദോഹ: കോവിഡ് മഹാമാരി തീർത്ത അടച്ചുപൂട്ടലിനു ശേഷം ഖത്തർ കാൽപന്തുകളിയുടെ ആവേശത്തിലമരുമ്പോൾ പുതിയ നേട്ടങ്ങളുടെ പട്ടികയിൽ പുതിയ അധ്യായങ്ങൾ കൂടി എഴുതിച്ചേർക്കുകയാണ്. ഫുട്ബാളിനെ അതിരറ്റ് പ്രണയിക്കുന്ന രാജ്യത്തെ ജനങ്ങൾ വെള്ളിയാഴ്ച രാത്രിയില്‍ അല്‍ ബെയ്ത് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തിനായുള്ള ഖത്തറിന്റെ കാത്തിരിപ്പ് എത്രത്തോളം ആവേശഭരിതമാണെന്നതിന്റെ സൂചന കൂടിയായി അത് മാറി.63,439 കളിയാരാധകരാണ് ഖത്തര്‍ -യു.എ.ഇ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഖത്തറിന്റെ ഫുട്ബാള്‍ ചരിത്രത്തില്‍ ഒരു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ഏറ്റവും വലിയ ജനക്കൂട്ടമായി ഇത് മാറി.60,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തില്‍ പരമാവധിക്കും മുകളിലായിരുന്നു വെള്ളിയാഴ്ച രാത്രി കാണികള്‍ ഒഴുകി വന്നത്.

മെല്‍ബണില്‍ നടന്ന 2015 ഏഷ്യാ കപ്പിന്റെ  ഗ്രൂപ് റൗണ്ടില്‍ 4-1നായിരുന്നു യു.എ.ഇ ഖത്തറിനെ തോല്‍പിച്ചത്. ശേഷം, ആറുവര്‍ഷത്തിനിടെ ഇരുവരും മുഖാമുഖം മൂന്നു മത്സരങ്ങള്‍.  2019 ഏഷ്യാകപ്പില്‍ 4-0 ത്തിനും, അതേവര്‍ഷം ഗള്‍ഫ് കപ്പില്‍ 4-2നും ജയം. ഇപ്പോള്‍ ഫിഫ അറബ് കപ്പില്‍ 5-0ത്തിന്റെ  ജയവുമായി നേട്ടം ആവര്‍ത്തിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597 


Latest Related News