Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഡൽഹിയിൽ വിമാന സർവീസുകൾ റദ്ധാക്കി,കൂടുതൽ മെട്രോ സ്റ്റേഷനുകൾ അടക്കുന്നു

December 19, 2019

December 19, 2019

രമ്യാ ഗോപിനാഥ്‌,ന്യൂഡൽഹി
ന്യൂഡൽഹി : പൗരത്വ ബില്ലിനെതിരായ പ്രതിഷേധം രൂക്ഷമായ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന പത്തൊൻപതോളം വിമാനസർവീസുകൾ ഇൻഡിഗോ എയർലൈൻസ്  റദ്ദാക്കി. വിസ്താര,എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ പകരം സംവിധാനം കണ്ടെത്താൻ യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.

ദേശീയപാത പതിനെട്ടിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയതിനാൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ഇതിനാൽ യാത്രക്കാർക്കും ജീവനക്കാർക്കും വിമാനത്താവളത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്നും 19 സർവീസുകൾ റദ്ദാക്കുകയാണെന്നും ഇൻഡിഗോ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ഡൽഹിയിൽ നിന്ന് പുറത്തേക്കും ഡൽഹിയിലേക്കു വരുന്നതുമായ ഇരുപതോളം വിമാനങ്ങൾ സമയത്തിൽ മാറ്റം വരുത്തിയതായി 'ന്യൂസ്‌വയർ' റിപ്പോർട്ട് ചെയ്തു.മറ്റു വിവിധ കമ്പനികളുടേതടക്കം 16 സർവീസുകൾ വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതിഷേധ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ജനങ്ങൾ എത്തുന്നത് തടയാൻ ഡൽഹിയിലെ പത്തൊൻപതോളം മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കാൽനടയായും ഇരുചക്രവാഹനങ്ങളിലുമൊക്കെയായി കൂടുതൽ പേർ ചെങ്കോട്ടയിലേക്കും ജാമിയ മില്ലിയയിലേക്കുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ലംഘിച്ചും പോലീസിന്റെ പ്രതിരോധം മറികടന്നും ജനങ്ങൾ ശക്തമായി പ്രതിഷേധിക്കുകയാണ്.


Latest Related News