Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ടോക്കിയോ ഒളിമ്പിക്സിൽ ഖത്തറിന് രണ്ടാം സ്വർണം,മുതാസ് ബര്‍ഷിമിന് അപൂർവ നേട്ടം

August 01, 2021

August 01, 2021

ദോഹ: ടോക്കിയോ ഒളിംപിക്‌സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം. ഹൈജംപിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച മുതാസ് ബര്‍ഷിമിലൂടെയാണ് ഖത്തർ രണ്ടാം തവണയും  സ്വർണക്കുതിപ്പ് നടത്തിയത്.ഇറ്റാലിയന്‍ താരം ഗിയാന്‍മാര്‍ക്കോ തംബേരിയുമായി ബര്‍ഷിം സ്വര്‍ണം പങ്കുവെക്കുകയായിരുന്നു. പിഴവ് കൂടാതെ 2.37 മീറ്റര്‍ ചാടിയ ഇരുവര്‍ക്കും 2.39 മീറ്റര്‍ മറികടക്കാനായില്ല.ജമ്പ് ഓഫിന് പകരം സ്വര്‍ണം പങ്കിട്ടെടുക്കുന്നതിന് ഇരുവരും സമ്മതിക്കുകയായിരുന്നു.ഇതിനു മുമ്പ് രണ്ടു തവണ ബര്‍ഷിം ലോക ചാമ്പ്യനായിട്ടുണ്ട്.

കടുത്ത മല്‍സരത്തിനൊടുവില്‍ ബെലാറസിന്റെ മാക്‌സിം നെദാസെകാവു ബ്രോണ്‍സ് നേടി.

ചരിത്രത്തിൽ ആദ്യമായി ഒളിംപിക്സിൽ ഇന്നലെ ഖത്തർ സ്വർണം നേടിയിരുന്നു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഫാരിസ് ഇബ്രാഹിമാണ് ടോക്കിയോവിൽ വെയിറ്റ് ലിഫ്റ്റിങ്ങിലൂടെ ആദ്യ സ്വർണം നേടിയത്.


Latest Related News