Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഒമാനിൽ നിന്ന് മടങ്ങി,സൗദി രാജകുമാരൻ ഇന്ന് ദോഹയിൽ

December 08, 2021

December 08, 2021

അൻവർ പാലേരി

ദോഹ : രണ്ട് ദിവത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒമാനിൽ നിന്ന് മടങ്ങി.

ഒമാനും സൗദിയും തമ്മില്‍ വിവിധ മേഖലയിലുള്ള സഹകരണങ്ങളും ഊഷ്മള ബന്ധങ്ങളും വിപുലപ്പെടുത്തിയാണ് സൗദി രാജകുമാരെന്‍റയും സംഘത്തിേന്‍റയും മടക്കം. മാധ്യമമേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തല്‍, വാണിജ്യ മേഖലകളിലും വ്യവസായങ്ങളിലും വിപണന ഗവേഷണത്തിെന്‍റയും മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള അനുഭവങ്ങളുടെ കൈമാറ്റം തുടങ്ങി നിരവധി മേഖലകളില്‍ ഇരുരാജ്യവും കരാറിലെത്തിയിട്ടുണ്ട്. ടൂറിസം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ യോജിച്ചുപോകാനും ധാരണയായിട്ടുണ്ട്. ചൊവ്വാഴ്ച മസ്‌കത്തിലെ അല്‍ ആലം പാലസില്‍ കിരീടാവകാശിക്ക് ഔദ്യോഗിക സ്വീകരണവും നല്‍കി. ഇതിന് ശേഷം നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള പൊതുവിഷയങ്ങള്‍, ഉഭയകക്ഷി സഹകരണത്തിെന്‍റ വിവിധ വശങ്ങള്‍, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഏകീകരിക്കുന്നതിനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്തു.

ഇന്ന് വൈകീട്ടോടെ ദോഹയിലെത്തുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും സംഘത്തെയും ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അമീരി ദിവാനിൽ സ്വീകരിക്കും.ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും മേഖലയിലെ സുപ്രധാന വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യും.

ഖത്തറിനെതിരെ സൗദി ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധം ഈ വർഷം ജനുവരി ആദ്യത്തിൽ സൗദിയിലെ അൽ ഉലയിൽ ചേർന്ന ജിസിസി ഉച്ചകോടിയോടെ അവസാനിച്ചിരുന്നു.ഇതിനു ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ നിരവധി സഹകരണ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഉപരോധം പിൻവലിച്ച ശേഷം ഇതാദ്യമായാണ് മുഹമ്മദ് ബിൻ സൽമാൻ ഖത്തർ സന്ദർശിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News