Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ലോകകപ്പിന് ജിസിസി രാജ്യങ്ങളുടെ പിന്തുണ, യു.എസ് പ്രസിഡണ്ട് ജോ ബൈഡനുമായി ഖത്തർ അമീർ കൂടിക്കാഴ്‌ച നടത്തി

July 17, 2022

July 17, 2022

ദോഹ: സുരക്ഷയ്ക്കും വികസനത്തിനും വേണ്ടിയുള്ള ജിദ്ദ ഉച്ചകോടിക്കിടെ ഖത്തർ അമീർ  ശൈഖ് തമീം ബിൻ ഹമദ് അൽതാനി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി.2022ലെ ഫിഫ ലോകകപ്പിന് ഖത്തർ വേദിയാകാനിരിക്കെ, സുരക്ഷ, പ്രതിരോധം, കായിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും സഹകരണവും മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ചർച്ച ചെയ്തു.

പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.മേഖലയിൽ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തറിന്റെ പങ്കിനും അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയിലെ ശ്രമങ്ങൾക്കും യുഎസ് പ്രസിഡന്റ് ഖത്തർ അമീറിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഇതിനിടെ,നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിന് ജിസിസി രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു.അഫ്ഗാൻ ജനതയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഖത്തർ നടത്തുന്ന സമാധാന ശ്രമങ്ങളെ ഉച്ചകോടിയിൽ പാസാക്കിയ പ്രമേയത്തിൽ ജിസിസി നേതാക്കൾ പ്രത്യേകം അഭിനന്ദിച്ചു.
ശനിയാഴ്ച ചേർന്ന സുരക്ഷാ ഉച്ചകോടിയിൽ ആറ് ജിസിസി രാജ്യങ്ങൾക്ക് പുറമെ,ഈജിപ്ത്,ജോർദാൻ,ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് പുറമെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പങ്കെടുത്തു.പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സൗദിയിൽ എത്തിയതായിരുന്നു ജോ ബൈഡൻ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News