Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
സൗദി കിരീടാവകാശിയുമായി ഖത്തര്‍ അമീര്‍ ഫോണില്‍ സംസാരിച്ചു

March 01, 2021

March 01, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫോണില്‍ സംസാരിച്ചു. സൗദി കിരീടാവകാശിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അമീര്‍ തിരക്കി. സൗദിയിലെ ജനങ്ങള്‍ക്ക് ഖത്തര്‍ അമീര്‍ പുരോഗതിയും സമൃദ്ധിയും നേര്‍ന്നതായും അമീരി ദിവാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

പ്രാദേശികവും അന്തര്‍ദേശീയവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അറബ്, ഗള്‍ഫ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ താല്‍പ്പര്യം ഫോണ്‍ സംഭാഷണത്തിനിടെ ഇരുവരും ഊന്നിപ്പറഞ്ഞു. 

സൗദിയിലെ സര്‍ക്കാറിനും ജനങ്ങള്‍ക്കുമുള്ള പിന്തുണ അമീര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സൗദിയുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും വര്‍ധിപ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനത്തിനും ഖത്തറിന്റെ പിന്തുണ ഉണ്ടാകും. ജി.സി.സി സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ് സൗദിയുടെ സ്ഥിരതയെന്നും അമീര്‍ സൗദി കിരീടാവകാശിയോട് പറഞ്ഞു.  


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News