Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സെമിയിൽ കാലിടറി അൽ സദ്ദ്, അമീർ കപ്പ് ഫൈനലിൽ ഗറാഫയും അൽ ദുഹൈലും ഏറ്റുമുട്ടും

March 15, 2022

March 15, 2022

ദോഹ : ഖത്തർ സ്റ്റാർസ് ലീഗിൽ അപരാജിതരായി കിരീടം ചൂടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ അൽ സദ്ദിനെ, ആവേശം കൊടുമുടി കയറിയ മത്സരത്തിനൊടുവിലാണ് അൽ ദുഹൈൽ കീഴടക്കിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ദുഹൈലിന്റെ വിജയം. ആദ്യ സെമിയിൽ അൽ വക്രയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് അൽ ഖറാഫ കലാശക്കളിയിൽ സ്ഥാനമുറപ്പിച്ചത്. മാലി താരം ദിയാബേറ്റിന്റെ ഇരട്ടഗോളുകളാണ് ഖറാഫയുടെ വിജയം എളുപ്പമാക്കിയത്. 

രണ്ടാം സെമിയിൽ സദ്ദിനെതിരെ ഏഴാം മിനിറ്റിൽ തന്നെ വലകുലുക്കാൻ ദുഹൈലിന് കഴിഞ്ഞു. സാസ്സിയാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ആന്ദ്രേ അയൂവിലൂടെ സദ്ദ് ഒപ്പമെത്തിയെങ്കിലും, ഇടവേളയ്ക്ക് മുൻപ് തന്നെ ഒലൂങ്കയിലൂടെ ദുഹൈൽ വീണ്ടും മുന്നിലെത്തി. 71 ആം മിനിറ്റിൽ മിഗ്വേലിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്തുപേരായി ചുരുങ്ങിയ സദ്ദിന്, എൺപതാം മിനിറ്റിൽ സാസ്സി അടുത്ത പ്രഹരമേല്പിച്ചു. തൊണ്ണൂറാം മിനിറ്റിൽ ബൗനജയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും, നിർണായകമായ മൂന്നാം ഗോൾ കണ്ടെത്താൻ അൽ സദ്ദിന് കഴിഞ്ഞില്ല. മാർച്ച് 18 നാണ് ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടം അരങ്ങേറുക.


Latest Related News