Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അമീർ കപ്പ് ഫുട്‍ബോൾ : നോക്ക് ഔട്ട് ഘട്ടത്തിന്റെ തിയ്യതികൾ പ്രഖ്യാപിച്ചു

January 21, 2022

January 21, 2022

ദോഹ : ഖത്തറിലെ ഏറ്റവും പ്രചാരമേറിയ ഫുട്‍ബോൾ ടൂർണമെന്റുകളിൽ ഒന്നായ അമീർ കപ്പിന്റെ അൻപതാം പതിപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഫെബ്രുവരി 13 മുതലാണ് 'റൗണ്ട് ഓഫ് 16' മത്സരങ്ങൾ ആരംഭിക്കുക. ഖത്തർ ഫുട്‍ബോൾ അസോസിയേഷനാണ് 16 ടീമുകളെ രണ്ട് പൂളുകൾ ആക്കി നറുക്കെടുത്ത് മത്സരക്രമം നിർണ്ണയിച്ചത്. 


നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ് എഫ്സിയും, രണ്ടാം ഡിവിഷനിൽ നിന്നുള്ള മുഐതറും തമ്മിലാണ് ആദ്യ മത്സരം. ഗ്രാൻഡ് ഹമദ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്. അന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഖത്തർ എസ്.സിയും അൽ ശമാലും ഏറ്റുമുട്ടും. നാല് ദിവസങ്ങളിലായാണ് 'റൗണ്ട് ഓഫ് 16' മത്സരങ്ങൾ അരങ്ങേറുക. നിശ്ചിത സമയത്ത് ടീമുകൾ തുല്യത പാലിച്ചാൽ എക്ട്രാ ടൈം ഉണ്ടാവില്ലെന്നും, ഷൂട്ട് ഔട്ടിലൂടെ വിജയിയെ കണ്ടെത്തുമെന്നും ടൂർണമെന്റ് സംഘാടകർ അറിയിച്ചു.


Latest Related News