Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പിന് സുരക്ഷ ഒരുക്കാൻ ഖത്തറുമായി സഹകരിക്കുമെന്ന് അമേരിക്ക

October 17, 2021

October 17, 2021

അടുത്ത വർഷം ഖത്തറിൽ അരങ്ങേറുന്ന കാല്പന്തിന്റെ ഉത്സവത്തിന് സുരക്ഷ ഒരുക്കാൻ അമേരിക്കയും. തീവ്രവാദ ആക്രമണം അടക്കമുള്ള ഏത് തരം പ്രശ്നങ്ങൾ ഉയർന്നുവന്നാലും ചെറുക്കാൻ അമേരിക്ക ഉണ്ടാവുമെന്ന് അമേരിക്കൻ ഗവണ്മെന്റ് പ്രതിനിധിയാണ് പ്രഖ്യാപിച്ചത്. ലുസൈൽ ന്യൂസിനോട് സംസാരിക്കവെ ആണ് അംബാസിഡറും, തീവ്രവാദത്തെ ചെറുക്കാൻ അമേരിക്ക ഒരുക്കിയ പ്രത്യേകസംഘത്തിന്റെ മുൻ മേധാവി കൂടിയായ നഥാൻ സെയിൽസ് ഈ വാർത്ത പുറത്തുവിട്ടത്. 


 തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് ഇരുരാജ്യങ്ങളും ചേർന്ന് നയിക്കുന്നതെന്നും, തീവ്രവാദത്തിനായി പണമൊഴുകുന്നത് തടയാനും ഖത്തർ-അമേരിക്ക കൂട്ടുകെട്ടിന് കഴിഞ്ഞു എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. 2017 ൽ ഖത്തറും അമേരിക്കയും ചേർന്ന് ഒപ്പുവെച്ച മെമ്മോറാണ്ടം, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായക ഏടായി മാറിയെന്നും സെയിൽസ് അഭിപ്രായപ്പെട്ടു. ഇതേ മെമ്മോറാണ്ടം ചൂണ്ടിക്കാട്ടിയാണ് ഖത്തർ ലോകകപ്പിന്റെ സുരക്ഷാ ചുമതല ഇരുരാജ്യങ്ങളും പങ്കിടുമെന്ന് അമേരിക്കൻ വക്താവ് അറിയിച്ചത്. ലോകമെങ്ങും ഉളള ആളുകളെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് കായികമത്സരങ്ങൾ എന്നും, അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ കടമയാണെന്നും സെയിൽസ് കൂട്ടിച്ചേർത്തു.


Latest Related News