Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഫൈറ്റർ ജെറ്റ് വിമാനങ്ങൾക്കുള്ള ഖത്തറിന്റെ അപേക്ഷ പരിഗണയിലാണെന്ന് അമേരിക്ക

November 17, 2021

November 17, 2021

ദോഹ : ഖത്തർ തങ്ങളുടെ സുപ്രധാന വ്യവസായ പങ്കാളി ആണെന്നും, ഫൈറ്റർ ജെറ്റിനായുള്ള രാജ്യത്തിന്റെ അപേക്ഷ പരിഗണനയിൽ ആണെന്നും അമേരിക്കൻ വക്താവ്. അറേബ്യൻ ഭൂഖണ്ഡത്തിലെ നയതന്ത്ര കാര്യമന്ത്രാലയ മേധാവി ഡാനിയേൽ ബെനൈം, അൽഹുറ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച പരാമർശം നടത്തിയത്. അൽ ഉദൈദ് വ്യോമകേന്ദ്രം, അഫ്ഗാൻ എന്നിവിടങ്ങളിൽ ഖത്തറുമായുള്ള ബന്ധം  അമേരിക്കയ്ക്ക് സഹായകം ആയിട്ടുണ്ടെന്നും ഡാനിയേൽ കൂട്ടിച്ചേർത്തു. 

ഖത്തറിനെ കൂടാതെ യുഎഇയും അമേരിക്കയിൽ നിന്നും ആയുധങ്ങളും വിമാനങ്ങളും വാങ്ങാൻ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. 

F 35 ശ്രേണിയിൽ പെട്ട അൻപതോളം ജെറ്റുകൾ വാങ്ങാനുള്ള അപേക്ഷയാണ് ഖത്തർ അമേരിക്കക്ക് മുന്നിൽ സമർപ്പിച്ചത്. അതേസമയം ഈ കരാർ അത്ര എളുപ്പം പ്രാബല്യത്തിൽ വരില്ലെന്നാണ് സൂചന. അമേരിക്കൻ ആയുധഇടപാടുകളിൽ ഇസ്രായേലിന് ഉളള സ്വാധീനമാണ് കാരണം. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾക്ക് ആയുധങ്ങൾ കൊടുക്കണമെങ്കിൽ ഇസ്രയേലിന്റെ സമ്മതം വാങ്ങേണ്ടതുണ്ടെന്ന് ഇസ്രായേലും അമേരിക്കയും മുൻപ് ഉടമ്പടി ഒപ്പുവെച്ചിരുന്നു. ഇസ്രയേലിനെതിരെ കർശനനിലപാടുകൾ സ്വീകരിക്കാറുള്ള ഖത്തറിന് ജെറ്റുകൾ നൽകാൻ ഇസ്രായേൽ സമ്മതിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


Latest Related News