Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ ഖത്തർ താരം അമാലിന് സ്വർണം

September 14, 2021

September 14, 2021

ദോഹ:കസാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ എയർ ഗൺ ഷൂട്ടിങ് ടൂർണമെന്റിൽ ഖത്തർ താരം അമാൽ മുഹമ്മദിന് സ്വർണം. 10 മീറ്റർ റൈഫിൾ വിഭാഗത്തിലാണ് താരം സ്വർണമണിഞ്ഞത്. കസാക്കിസ്ഥാൻ താരം ഫാത്തിമ ഇർനസറോവയെ ഫൈനലിൽ 6-3 ന് പരാജയപ്പെടുത്തിയാണ് സ്വർണ്ണനേട്ടം. 

വലിയൊരു വേദിയിൽ ഖത്തറിന്റെ കൊടി ഉയരാൻ താൻ നിമിത്തമായതിൽ  ഏറെ അഭിമാനിക്കുന്നു എന്നായിരുന്നു അമാലിന്റെ പ്രതികരണം. ഖത്തർ ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ താനി ട്വീറ്റിലൂടെ താരത്തെ അനുമോദിച്ചു രംഗത്തെത്തി.


Latest Related News