Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എല്ലാ കുട്ടികളും സ്‌കൂളിലേക്ക്,ഒക്ടോബർ മൂന്നു മുതൽ ഖത്തറിലെ സ്‌കൂളുകളിൽ നൂറു ശതമാനം പ്രവേശനം

September 30, 2021

September 30, 2021

ദോഹ : കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ഖത്തറിലെ സ്കൂളുകൾ പരമാവധി ശേഷിയിലേക്ക് മടങ്ങുന്നു. ഒക്ടോബർ 3 ഞായറാഴ്ച മുതൽ കിന്റർഗാർഡനുകളിലും, സ്കൂളുകളിലും, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ട് ഹാജരാവാമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.

നിലവിൽ ഖത്തറിൽ സ്‌കൂളുകളും കിന്റർഗാർട്ടൻ ഉൾപെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ക്‌ളാസുകളും കുട്ടികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഒരു മീറ്റർ സാമൂഹിക അകലം വിദ്യാർഥികളും ജീവനക്കാരും തുടർന്നും പാലിക്കണം. സ്കൂളിൽ മാസ്ക് ധരിക്കുകയും വേണം. സ്കൂൾ ബസ്സുകളിൽ 75 ശതമാനം വിദ്യാർത്ഥികൾക്കാണ് യാത്ര ചെയ്യാൻ അനുമതി. കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകുക, പരിസരം ഇടയ്ക്കിടെ അണുവിമുക്തമാക്കുക തുടങ്ങിയ പ്രതിരോധനടപടികൾ തുടർന്നും കൈക്കൊള്ളണമെന്നും അധികൃതർ നിഷ്കർഷിച്ചു. കോവിഡ് വാക്സിൻ പൂർത്തിയാക്കാത്തവർക്ക് ഓരോ ആഴ്ചയിലും റാപിഡ് ടെസ്റ്റ്‌ നടത്തണമെന്നും അധികൃതർ അറിയിച്ചു. 12 വയസിന് മുകളിലുള്ള ഓരോ വിദ്യാർത്ഥിയും, ജീവനക്കാരുമാണ് ആഴ്ചയിലൊരിക്കൽ റാപിഡ് പരിശോധന നടത്തേണ്ടത്. സ്കൂളുകളിൽ ബബിൾ സിസ്റ്റം തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News