Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇടവേളക്ക് ശേഷം ഖത്തർ ആഘോഷങ്ങളിലേക്ക് ഉണരുന്നു, ഹോളിവുഡ് നടി ആലിയ ഭട്ട് ദോഹയിലെത്തും

April 17, 2022

April 17, 2022

 

ദോഹ : മെയ് 9 മുതൽ 13 വരെ ദോഹ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന ദോഹ ജ്വല്ലറി ആൻഡ് വാച്ച് എക്ഷിബിഷന്റെ 18 ആം എഡിഷൻ   ബോളിവുഡ് നടി ആലിയ ഭട്ട്  ഉദ്ഘാടനം ചെയ്യും.

ദോഹയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എക്‌സിബിഷനുകളിൽ ഒന്നാണ് വാച്ച് ആൻഡ് ജ്വല്ലറി എക്സിബിഷൻ.ഈ വർഷം എക്‌സിബിഷനിൽ 65 കമ്പനികൾ പങ്കെടുക്കുമെന്നും 500 ലധികം അറിയപ്പെടുന്ന അന്താരാഷ്‌ട്ര ബ്രാൻഡുകൾ പ്രദർശിക്കപ്പെടുമെന്നും ഖത്തർ ടൂറിസം അറിയിച്ചു. തുർക്കിയിൽ നിന്നും ഇന്ത്യയിൽ നിന്നും പ്രത്യേകം പവിലിയൻ ഉണ്ടായിരിക്കും.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം നടക്കുന്ന ഈ പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

"ടൂറിസം മേഖല കനത്ത പ്രതിസന്ധിക്ക് ശേഷം സന്തോഷകരമായ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ലോക കപ്പിനോട് അനുബന്ധിച്ചു നിരവധി പരിപാടികളാണ് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളത്," ഖത്തർ ടൂറിസം ആൻഡ് ഖത്തർ എയർവെയ്‌സ് സി.ഇ.ഓ അക്ബർ അൽ ബാകർ പറഞ്ഞു.

മെയ്  3 മുതൽ 5 വരെ ദോഹ കോർണിഷിൽ ഖത്തർ ടൂറിസം ഒരുക്കുന്ന മൂന്ന് ദിവസത്തെ ഈദ് ഫെസ്റ്റിവലിന് പിന്നാലെയാണ് വാച് ആൻഡ് ജ്വല്ലറി പ്രദർശനത്തിനും ഖത്തർ വേദിയാകുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News