Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'അലാവുദീനും അത്ഭുതവിളക്കും' വ്യാഴാഴ്ച മുതൽ ഖത്തറിൽ അരങ്ങേറും

July 18, 2022

July 18, 2022

ദോഹ : 'സമ്മർ ഇൻ ഖത്തർ'വേനലവധി ആഘോഷങ്ങളുടെ ഭാഗമായി അറബിക്കഥയായ ആയിരത്തൊന്നു രാവുകളിലെ പ്രസിദ്ധമായ അലാവുദീനും അത്ഭുതവിളക്കും ദോഹയിൽ അരങ്ങേറുന്നു.ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ ജൂലൈ 21 മുതൽ 23 വരെയാണ് മുപ്പത് മുതൽ മുപ്പത്തിയഞ്ചോളം കലാകാരന്മാരും നാൽപതോളം അണിയറപ്രവർത്തകരും അണിനിരക്കുന്ന സംഗീത ദൃശ്യവിസ്മയം അരങ്ങിലെത്തുക.

ഒരു നൂറ്റാണ്ടു മുമ്പ് പ്രശസ്ത കലാകാരനും സ്റ്റേജ് ഡിസൈനറുമായ ലെവ് ബാക്സ്റ്റിന്റെ പങ്കാളിത്തത്തോടെ പാരീസിൽ അരങ്ങേറിയ പ്രദർശനമാണ് ദൃശ്യ-സംഗീത വിസ്മയമായി പുതിയ രീതിയിൽ വീണ്ടും അരങ്ങിലേക്കെത്തുന്നത്.

ജൂലൈ 21 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഒരു പ്രദർശനം മാത്രമാണ് ഉണ്ടാവുക. ജൂലൈ 22 വെള്ളി ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും,ജൂലൈ 23 ന് ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കും 5 മണിക്കും രണ്ടു പ്രദർശനങ്ങൾ വീതവും ഉണ്ടായിരിക്കും.

145 മുതൽ 545 ഖത്തർ റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല.Tixbox.com, Virgin Megastore, Q-Tickets.com എന്നിവയിൽ ടിക്കറ്റുകൾ ലഭ്യമാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News