Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട്,ജാഗ്രത പാലിക്കണമെന്ന് അൽ ശർഖ് പത്രം

August 26, 2019

August 26, 2019

ദോഹ: ഖത്തറിലെ പ്രമുഖ അറബ് ദിനപത്രമായ അൽ ശർഖിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. അൽ ശർഖിന്റെ പേരിൽ വ്യാജവാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതായും വായനക്കാർ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത് മുതൽ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചില മാധ്യമങ്ങളുടെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

 

ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എ യുടെ പേരിൽ ഖത്തർ അമീറിന്റേതായി വന്ന വ്യാജ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഖത്തറിനെതിരെ ഏതാനും അയൽരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.


Latest Related News