Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അൽ കരാനയിലെ ചതുപ്പുനിലം പരിസ്ഥിതി സൗഹൃദ - ടൂറിസ്റ്റ് റിസോർട്ടാക്കി മാറ്റുമെന്ന് ഖത്തർ പരിസ്ഥിതി മന്ത്രാലയം

April 13, 2022

April 13, 2022

ദോഹ : അൽ കരാനയിൽ സ്ഥിതിചെയ്യുന്ന, ചതുപ്പുനിലമടങ്ങിയ പ്രദേശം വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതിപ്രാധാന്യമുള്ള ഈ മേഖലയിൽ നിരവധി പക്ഷിമൃഗാദികൾ വസിക്കുന്നുണ്ട്. ഇവയെ സംരക്ഷിക്കാനും, നിരീക്ഷകർക്ക് ഇവയെ അടുത്തറിയാൻ സൗകര്യം ഒരുക്കാനുമാണ് പ്രദേശത്തെ ടൂറിസ്റ്റ് റിസോർട്ടാക്കി മാറ്റുന്നതെന്ന് കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി മന്ത്രി ഡോക്ടർ ഷെയ്ഖ് ഫലേഹ് ബിൻ നാസ്സർ ബിൻ അഹമ്മദ് ബിൻ അലി അൽ താനി അറിയിച്ചു.

ഫുവൈരത് കടൽത്തീരത്ത് കടലാമകളുടെ പ്രത്യുൽപാദനത്തിനുള്ള സൗകര്യം ഒരുക്കാൻ നടത്തിയ പ്രത്യേക പരിപാടിക്കിടെയാണ് മന്ത്രി, അൽ കരാന പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. തെളിനീരൊഴുകുന്ന തണ്ണീർതടങ്ങളുള്ള അൽ കരാനയിൽ, വൈവിധ്യമാർന്ന മത്സ്യങ്ങളും ഉണ്ടെന്നും, ദേശാടനക്കിളികൾ ഇടത്താവളമായി അൽ കരാന ചതുപ്പുനിലത്തെ ആശ്രയിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും, ലോകകപ്പ് ഫുട്‍ബോളിന് മുൻപ് കൂടുതൽ പരിസ്ഥിതി സൗഹൃദ പ്രോജക്ടുകൾ നടപ്പിലാക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. 2030 ആവുമ്പോഴേക്കും, രാജ്യം പുറത്തുവിടുന്ന കാർബണിന്റെ അളവ് 25 ശതമാനത്തോളം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഖത്തറെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Latest Related News