Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് അൽ ജസീറ

December 02, 2020

December 02, 2020

ദോഹ: ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരം ഉണ്ടാവുമെന്നും അത് മണിക്കൂറുകൾക്കകം തന്നെ സംഭവിച്ചേക്കാമെന്നും അൽ ജസീറ അറബിക് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

ചില ഗൾഫ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അൽ ജസീറ വാർത്ത നൽകിയത്. അതേസമയം പ്രശ്നപരിഹാരത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ ഉണ്ടായിട്ടില്ല.അൽ ജസീറ ഒഴികെ മറ്റു അറബിക് ചാനലുകളോ മാധ്യമങ്ങളോ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുമില്ല.

നിലവിൽ സമവായ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്നും അനുകൂല ഫലമുണ്ടാകാൻ സാധ്യതയുള്ളതാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഖത്തറിലെത്തിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഉപദേഷ്ടാവ് ജറാഡ് കുഷ്നെർ സൌദിയിലെയും ഖത്തറിലെയും നേതാക്കളുമായി ചർച്ച നടത്തി.

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയുമായി ദോഹയിൽ വെച്ച് ബുധനാഴ്ച്ച രാവിലെയാണ് കുഷ്നെർ കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സൌദി അറേബ്യയിലെ നിയോമിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് കുഷ്നെർ ഖത്തറിലെത്തിയത്.

ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്കായി സൌദിയിലെയും യു.എ.ഇയിലെയും വ്യോമാതിർത്തികൾ തുറന്നു കൊടുക്കുന്നതിലെ തർക്കം പരിഹരിക്കുന്നതാണ് ചർച്ചകളുടെ പ്രധാന അജണ്ടയെന്ന് ചില യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ഉപരോധ രാജ്യങ്ങൾ തങ്ങൾ മുന്നോട്ടുവെച്ച 13 ആവശ്യങ്ങളിൽ നിന്ന് രഹസ്യമായി പിന്നോട്ട് പോയെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ പൊതു സമവായങ്ങൾ കണ്ടെത്താൻ സൌദി അറേബ്യ വലിയ താല്പര്യം കാട്ടിയതായും വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയൻ ഈയിടെ പറഞ്ഞിരുന്നു. സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമ പാതയിലൂടെ 70 ദിവസത്തിനുള്ളിൽ ഖത്തർ വിമാനങ്ങൾ പറന്നേക്കുമെന്നും ഒബ്രയൻ വ്യക്തമാക്കിയിരുന്നു..

ഇതിന് പിന്നാലെ,എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഖത്തർ ബഹുമാനിക്കുന്നുവെന്നും അതുകൊണ്ടുതന്നെ സമാധാന ചർച്ചകളെ തൻറെ രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News