Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അൽവക്ര ആശുപത്രിയിൽ നവജാത ശിശുക്കളുടെ ജനനസർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ താൽകാലികമായി നിർത്തിവെക്കുന്നു 

April 04, 2021

April 04, 2021

ദോഹ : അൽവക്ര ആശുപത്രിയിൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റിനുള്ള  രജിസ്‌ട്രേഷൻ നടപടികൾ താൽകാലികമായി നിർത്തിവെച്ചതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.ജനന സർട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് വനിതാ ആരോഗ്യ ഗവേഷണ കേന്ദ്രത്തിലെ നവജാത രജിസ്ട്രേഷൻ ഓഫീസിനെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.

വിമൻസ് ഹെൽത്ത് ആൻഡ് റിസർച്ച് സെന്റർ, സിദ്ര മെഡിസിൻ, അൽ-അഹ്ലി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നവജാത രജിസ്ട്രേഷൻ ഓഫീസുകളിൽ  രാവിലെ 7:30 മുതൽ 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 6:30 വരെയുമാണ് ഈ സേവനങ്ങൾ ലഭിക്കുക.

അതേസമയം,അൽ ഖോർ ഹോസ്പിറ്റൽ,അൽ ഇമാദി ഹോസ്പിറ്റൽ,ദോഹ ക്ലിനിക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രാവിലെ മാത്രമാണ് ഈ സേവനങ്ങൾ ഉണ്ടാവുക. ജനന സർട്ടിഫിക്കറ്റിനുള്ള രജിസ്റ്റർ നടപടികൾ പൂർത്തിയാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://eservices.moph.gov.qa/bcmoi/faces/informantW

izard.xhtml എന്ന ലിങ്ക് ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക   


Latest Related News