Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
അല്‍ വക്ര ആശുപത്രിയെ കൊവിഡ്-19 കേന്ദ്രമായി പ്രഖ്യാപിച്ചു; അത്യാഹിത വിഭാഗം ഇന്ന് അര്‍ധരാത്രി മുതല്‍ അടയ്ക്കും

April 01, 2021

April 01, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അല്‍ വക്ര ആശുപത്രിയെ കൊവിഡ് രോഗികള്‍ക്കു മാത്രമായുള്ള ചികിത്സാ കേന്ദ്രമാക്കി മാറ്റി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ അല്‍ വക്ര ആശുപത്രിയിലെ അത്യാഹിത വിഭാഗം അടയ്ക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.  

അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ അല്‍ വക്ര ആശുപത്രിയ്ക്ക് പകരം ഇനി പറയുന്ന ഏതെങ്കിലും ബദല്‍ മാര്‍ഗം തെരഞ്ഞെടുക്കണം: 

• അടിയന്തിരവും ജീവന് ഭീഷണി ഇല്ലാത്തതുമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ 16000 എന്ന അടിയന്തിര കണ്‍സല്‍റ്റേഷന്‍ നമ്പറില്‍ വിളിക്കണം. ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ സേവനം ലഭ്യമാണ്. 

• ജീവന് ഭീഷണി ഉള്ള തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കു വേണ്ടി 999 എന്ന അത്യാഹിത വിഭാഗത്തിന്റെ നമ്പറിലേക്ക് വിളിക്കണം. 

• ഹമദ് ജനറല്‍ ആശുപത്രിയിലെ ട്രോമ ആന്‍ഡ് എമര്‍ജന്‍സി ഡിപ്പോര്‍ട്ട്‌മെന്റ് ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. 

• ജീവന് ഭീഷണി ഇല്ലാത്ത എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഖത്തറിലുടനീളമുള്ള പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ എട്ട് അടിയന്തിര പരിചരണ കേന്ദ്രങ്ങളില്‍ ഒന്ന് സന്ദര്‍ശിക്കാം.  

അതേസമയം ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് രോഗികളും മരണ നിരക്കും വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 295 ആയി.

840 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 423 പേര്‍ രോഗമുക്തി നേടി.ഇതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 164,544 ആയി.പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍   746 പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.. 94  പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News