Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
48 മണിക്കൂറിനുള്ളിൽ അൽ മീര താൽകാലിക  ബ്രാഞ്ച് തുറന്നു

March 17, 2020

March 17, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യോത്പന്നങ്ങൾ ഉൾപെടെയുള്ള  ആവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടാതിരിക്കാൻ മുഖൈനിസിലാണ് 48 മണിക്കൂറിനുള്ളിൽ പുതിയ ബ്രാഞ്ച് തുറന്ന് അൽ മീര ശ്രദ്ധ നേടിയത്. തൊഴിലാളികൾക്കും സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കും സഹായകരമാകുന്നതാണ്  പുതിയ ശാഖയെന്നും അൽമീര റ വാർത്ത കുറിപ്പിൽ അറിയിച്ചു.

കൊറോണ വൈറസ് ബാധയെ തുടർന്നുള്ള നിയന്ത്രണങ്ങൾ  രാജ്യത്തെ അവശ്യ സാധനങ്ങളുടെ വിതരണത്തെ ബാധിക്കപ്പെടരുതെന്നും സർക്കാറിന്റെ ർ അനുവാദത്തോടെ ചില ബ്രാഞ്ചുകളിൽ സമയക്രമം വർധിപ്പിക്കാൻ തീരുമാനിച്ചതായും അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൽമീര പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിർദേശങ്ങളും പിന്തുടരുന്നുണ്ട്.എല്ലാ ഇടങ്ങളും അണുവിമുക്തമാക്കുന്നത് ഉൾപെടെയുള്ള സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്.

കൊറോണ വൈറസിനെ ഏതു വിധേനയും പ്രതിരോധിക്കാൻ ഖത്തർ സന്നദ്ധമാണെന്നും അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

അടിയന്തര് സാഹചര്യങ്ങൾ നേരിടാൻ രാജ്യത്ത് ഭക്ഷ്യോൽപന്നങ്ങളും ആവശ്യവസ്തുക്കളുംഉറപ്പാക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News