Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്ന് അല്‍ മീറ റീസൈക്ലിങ് യൂണിറ്റുകള്‍ ആരംഭിച്ചു

March 17, 2021

March 17, 2021

ദോഹ: ലോക റീസൈക്ലിങ് ദിനത്തോടനുബന്ധിച്ച് അല്‍ മീറ ഗുഡ്‌സ് കമ്പനി നിരവധി റീസൈക്ലിങ് യൂണിറ്റുകള്‍ അവതരിപ്പിച്ചു. മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന യൂണിറ്റുകള്‍ വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 20 വരെ പ്രവര്‍ത്തിക്കും. 

'രാജ്യത്ത് റീസൈക്ലിങ് പ്രോത്സാഹിപ്പിക്കപ്പെടുന്നതില്‍ അല്‍ മീറ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അല്‍ മീറയുടെ പകുതിയോളം ശാഖകളില്‍ ഇപ്പോള്‍ 70 ലക്ഷം പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും പുനരുപയോഗം ചെയ്യുന്ന റീസൈക്ലിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നു.' -അല്‍ മീറ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

അല്‍ മീറയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് 20,000 പരിസ്ഥിതി സൗഹൃദ ഷോപ്പിങ് ബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക റീസൈക്ലിങ് ദിനത്തിന്റെ ഭാഗമായി ഷോപ്പിങ് ബാഗുകള്‍ നല്‍കുന്നത്. 

അല്‍ മീറ സ്റ്റോറുകളിലെ റീസൈക്ലിങ് മെഷീനുകളില്‍ പുനരുപയോഗം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മീറ റിവാര്‍ഡ്‌സില്‍ 10 മടങ്ങ് ബോണസ് പോയിന്റ് നല്‍കും. ശനിയാഴ്ച വരെ ഇത് തുടരും. 

ഇതിനൊപ്പം സോഷ്യല്‍ മീഡിയ ക്യാമ്പെയിനും നടക്കും. ഇതുവഴി ഉപഭോക്താക്കളെ റീസൈക്ലിങ്ങിനായി അല്‍ മീറയുടെ സ്‌റ്റോറുകളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News