Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അൽ ജസീറ ഡോക്യുമെന്ററി,ബഹ്‌റൈൻ വീണ്ടും ഇടയുന്നു

March 11, 2021

March 11, 2021

മനാമ : അൽ ഉല കരാറിന് ശേഷം ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ ഖത്തർ ആസ്ഥാനമായ അൽ ജസീറ ചാനൽ പുറത്തുവിട്ടഡോക്യൂമെന്ററിയുടെ പേരിൽ ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളൽ വീഴുന്നു.ചാനൽ സംപ്രേക്ഷണം ചെയ്തഒരു ഡോക്യൂമെന്ററിയിൽ  തെറ്റായ വിവരങ്ങൾ ഉൾകൊള്ളിച്ചതായാണ് ബഹ്‌റൈൻ ആരോപിക്കുന്നത്. . ഖത്തറും മറ്റ് ജി.സി.സി രാഷ്ട്രങ്ങളും മാന്യമായ രീതിയിലല്ല ബഹറൈനെ സമീപിക്കുന്നതെന്നും ചാനൽ പുറത്തുവിട്ട ഡോക്യുമെൻ്ററി ഫിലിം അൽ-ഉല ഉച്ചകോടി പ്രഖ്യാപനത്തിന്റെ തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

വ്യാഴാഴ്ചയാണ്(ഇന്ന്) ബഹ്റൈൻ ഇക്കാര്യത്തിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഖത്തറി കോസ്റ്റ് ഗാർഡുകളിൽ നിന്ന് ബഹ്‌റൈൻ മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട മോശം പെരുമാറ്റത്തിൽ ശക്തമായ പ്രതിഷേധവും ബഹ്റൈൻ ഖത്തറിനയച്ച കുറിപ്പിലുണ്ട്..

ഇത്തരം മോശം പെരുമാറ്റം അന്താരാഷ്ട്ര ഉടമ്പടികൾക്കും മനുഷ്യാവകാശ തത്വങ്ങൾക്കും വിരുദ്ധമാണെന്നും ബഹ്‌റൈൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാണെന്നും ബഹ്റൈൻ വിദേശ മന്ത്രാലയം പറഞ്ഞു..

ഖത്തറിൻ്റെ ഇത്തരം നീക്കങ്ങൾ സ്വീകാര്യമല്ല. നല്ല അയൽക്കാർക്ക് ചേർന്നതല്ല. അൽ ഉല ഉച്ചകോടിയിൽ എടുത്ത നയനിലപാടുകൾക്ക് വിരുദ്ധമാണ്. ആ ഉടമ്പടിയിൽ ഒപ്പു വെച്ചു എല്ലാവർക്കും അതിലെ അനുശാസനങ്ങൾ അനുസരിക്കാൻ ബാധ്യതയുണ്ട്. ബഹ്റൈൻ അയച്ച പ്രതിഷേധക്കുറിപ്പിൽ പറയുന്നു..

ഇനിയും തീർ‌ച്ചപ്പെടുത്തിയിട്ടില്ലാത്ത പ്രശ്‌നങ്ങൾ‌ പരിഹരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ‌ മെച്ചപ്പെടുത്തുന്നതിനും ജി‌.സി.‌സി കൗൺസിലിന്റെ ഐക്യം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഉഭയകക്ഷി ചർച്ചകൾ‌ ആരംഭിക്കുന്നതിനായി ഖത്തറിൻ്റെ ഭാഗത്ത് നിന്ന് കൂടുതൽ‌ ക്രിയാത്മക നിലപാടുകളും നയങ്ങളും തങ്ങൾ പ്രതീക്ഷിക്കുന്നതായും മന്ത്രാലയം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  

 


Latest Related News