Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സൗദിക്ക് വിജയാശംസകളുമായി ഖത്തർ താരം അക്രം അഫീഫ്,വീഡിയോ വൈറലായി

December 07, 2019

December 07, 2019

ദോഹ : നാളെ നടക്കുന്ന ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിൽ ബഹ്‌റൈനെതിരെയുള്ള മത്സരത്തിൽ സൗദി അറേബ്യക്ക് വിജയാശംസകൾ നേർന്നു കൊണ്ട്  ഖത്തർ താരം അക്രം അഫീഫ് പുറത്തുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സൗദിയുടെ പ്രമുഖ താരം ഹത്തൻ ബഹെബ്‌രിയുമായി കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് അഫീഫ് സൗദിക്ക് വിജയാശംസകൾ നേർന്നത്.അഫീഫ് ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചത്. ഖത്തർ ഫുട്ബാൾ ലൈവ് വീഡിയോ തങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ അഫീഫിന്റെ ട്വിറ്റർ പോസ്റ്റ് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

സൗദി - ഖത്തർ മത്സരത്തിന് ശേഷം ഖത്തർ നൽകിയ മികച്ച സ്വീകരണത്തിനും ആതിഥ്യത്തിനും നേരത്തെ സൗദി ഫുട്ബോൾ അസോസിയേഷൻ പ്രത്യേകം നന്ദി അറിയിച്ചിരുന്നു.

ലിങ്ക് :
https://twitter.com/QFootLive/status/1202965306693562369

 


Latest Related News