Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ചെലവേറിയ പ്രവാസം,വിമാന ടിക്കറ്റ് നിരക്ക് നാൽപത് ശതമാനം വരെ കൂടും

May 26, 2020

May 26, 2020

ദോഹ : കോവിഡിന്റെ ഇന്നത്തെ നിലയിലുള്ള വ്യാപനം അവസാനിച്ചാലും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഭാവി അത്ര സുഗമമാവില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. തൊഴിൽ നഷ്ടവും തൊഴിൽ മേഖലയിൽ ഉണ്ടാകാനിടയുള്ള മറ്റു പ്രതിസന്ധികൾക്കും പുറമെ കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനായി മാറ്റിവെക്കേണ്ടി വരുന്ന അവസ്ഥ കൂടി ഉണ്ടാകുന്നതോടെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥയായിരിക്കും പ്രവാസികളെ കാത്തിരിക്കുന്നതെന്ന് വ്യക്തം.കോവിഡ് വ്യാപനത്തെ തുടർന്ന് ആഗോള വ്യോമയാന മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെയെങ്കിലും കരകയറണമെങ്കിൽ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.കൊറോണാ വൈറസ് അത്രയെളുപ്പത്തിൽ വിട്ടുപോവില്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ വിമാനയാത്രാ ചെലവും വൻതോതിൽ ഉയരുമെന്നാണ് സൂചന.

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ നാൽപത് ശതമാനത്തിന്റെ വർധനവുണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വിമാനത്തിന്റെ  മധ്യത്തിലുള്ള സീറ്റുകളില്‍ ആളെ ഒഴിവാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം വൻതോതിലുള്ള നിരക്ക് വർധനവിന് കാരണമാകും.ഉത്തരവ് പാലിക്കേണ്ടി വന്നാൽ നിരക്ക് വർധനവല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന്

എയര്‍ ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു.വിമാനങ്ങളുടെ ആരോഗ്യമല്ല മറിച്ച്‌ ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്നാണ് എയര്‍ ഇന്ത്യയോടുള്ള സുപ്രീം കോടതിയുടെ നിർദേശം. ലോകം മുഴുവന്‍ കോവിഡ്-19 വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ നിർദേശിക്കുമ്പോൾ  വിമാനത്തിനകത്ത് ഇതിന് വിരുദ്ധമായി മുഴുവന്‍ സീറ്റിലും ആളെ നിറച്ചാണ് പ്രവാസികളെ നിലവിൽ നാട്ടിൽ തിരിച്ചെത്തിക്കുന്നതെന്നാണ്  എയര്‍ ഇന്ത്യക്കെതിരെ ഇപ്പോൾ ഉയരുന്ന പ്രധാന വിമർശനം.. സാമൂഹിക അകലം പാലിക്കുന്നില്ല എന്നാരോപിച്ച്‌ വിമാനത്തിനകത്ത് വെച്ച്‌ ചില യാത്രക്കാര്‍ ബഹളം വെച്ച സംഭവം വരെ ഉണ്ടായി..

സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കൊണ്ട് പോകുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകരും അനിഷ്ടവും ആശയങ്കയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഈടാക്കുന്ന  നിരക്ക് തന്നെ പല പ്രവാസികൾക്കും താങ്ങാൻ കഴിയുന്നതിലും കൂടുതലാണെന്നാണ് ആക്ഷേപം. വീണ്ടും തുക വര്‍ദ്ധിപ്പിക്കുകയാണങ്കില്‍ അത് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം എന്ന സ്വപ്നം തന്നെ തകര്‍ത്തു കളയും. പലരും ഗള്‍ഫിലെ സന്നദ്ധസംഘടനകളുടെയും വ്യവസായ ഗ്രൂപ്പുകളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും പിന്തുണയിലാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

അതേസമയം,ഇപ്പോഴത്തെ സാഹചര്യം മാറി വിമാനസർവീസുകൾ സാധാരണ നിലയിൽ ആയാലും ഇനിയും കുറെകാലത്തേക്കെങ്കിലും പഴയ രീതിയിലുള്ള നിരക്കിൽ സർവീസുകൾ സാധ്യമാകില്ലെന്നാണ് വിവിധ എയർലൈൻ കമ്പനികൾ പറയുന്നത്.കാബിൻ ക്രൂ ഉൾപെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ സുരക്ഷാ കിറ്റുകൾ ഒരുക്കുന്നതുൾപെടെയുള്ള അധിക ചെലവുകളാണ് വിമാനക്കമ്പനികളെ  കാത്തിരിക്കുന്നത്.ഓരോ സർവീസിന് മുമ്പും ജീവനക്കാരുടെ ആരോഗ്യപരിശോധന ഉൾപെടെയുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടി വരും.ഇതിനു പുറമെ മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരു ഭാഗം ഒഴിച്ചിട്ട് സർവീസ് നടത്തണമെന്ന നിർദേശം കൂടി പ്രാബല്യത്തിൽ വരുന്നതോടെ വിമാന ടിക്കറ്റിന് പണം കണ്ടെത്താൻ പ്രവാസികൾ നന്നായി വിയർക്കേണ്ടി വരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News