Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എയർ ഇന്ത്യ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് തുടങ്ങുന്നു

February 13, 2020

February 13, 2020

ദോഹ : ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടുതൽ യാത്രാ സൗകര്യമൊരുക്കാൻ എയര്‍ ഇന്ത്യാ എക്സ്പ്രസ് ദോഹയില്‍ നിന്നും ഒരു  സര്‍വീസ് കൂടി ആരംഭിക്കുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കാണ് എക്സ്പ്രസ് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ച്ചയില്‍ മൂന്ന് ദിവസമുള്ള സര്‍വീസ് മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. എല്ലാ ആഴ്ച്ചയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുണ്ടാവുക. ഈ മൂന്ന് ദിവസങ്ങളിലും തിരുച്ചിറപ്പള്ളിയില്‍ നിന്ന് അര്‍ദ്ധരാത്രി 1.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.40 ന് ദോഹയിലെത്തും.

തിരിച്ച് പുലര്‍ച്ചെ 4.40ന് പുറപ്പെടുന്ന വിമാനം രാവിലെ 11.55ന് തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചേരും. പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള ബുക്കിങാണ് എക്സ്പ്രസ് യാത്രക്കാര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. എക്സ്പ്രസ് വാല്യൂ എന്ന വിഭാഗത്തിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് പിന്നീട് യാത്രയില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഫീ ഈടാക്കും. എക്സ്പ്രസ് ഫ്ലെക്സി വിഭാഗത്തിലൂടെയാണ് ബുക്കിങെങ്കില്‍ ഫീ ഇല്ലാതെ തന്നെ യാത്ര തിയതിയും സമയവും ഉള്‍പ്പെടെയുള്ളവയില്‍ മാറ്റങ്ങള്‍ വരുത്താം.


Latest Related News