Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ക്രെഡിറ്റ് കാർഡ് വഴി വിമാനടിക്കറ്റെടുക്കുന്നവർ കാർഡ് കയ്യിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

January 17, 2023

January 17, 2023

ന്യൂസ്‌റൂം ബ്യുറോ 
ദുബായ് / ദോഹ : ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ വിമാനത്തവളത്തിലെത്തുമ്പോൾ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് ആവശ്യപ്പെട്ടു..കാര്‍ഡില്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതണമെന്നും അറിയിപ്പിൽ പറയുന്നു.

മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്‍റെ പകര്‍പ്പും കരുതണം. നേരത്തെ മുതലുണ്ടായിരുന്ന നിബന്ധന വീണ്ടും കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നിലവില്‍ ഈ നയം കര്‍ശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്. മറ്റ് എയര്‍ലൈനുകള്‍ക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കര്‍ശനമായി പരിശോധിക്കാറില്ല. ഇനി മുതല്‍ ചെക്ക് ഇന്‍ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് വിവരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടിവരും. റാന്‍ഡം ചെക്കിങ് ആയിരിക്കും നടത്തുക.

അതേസമയം, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ല.. ഏജന്‍സികള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത് എന്നതാണ് കാരണം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News