Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അഫ്ഗാൻ വനിതകൾ ഇനി ഖത്തറിൽ പന്തുതട്ടും,നന്ദിയറിയിച്ച് ഫിഫ

October 17, 2021

October 17, 2021

ദോഹ : അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നൂറിലധികം വരുന്ന വനിതാ ഫുട്‌ബോള്‍ താരങ്ങളെയും പരിശീലകരെയും സുരക്ഷിതമായി രാജ്യം വിടാൻ സഹായിച്ചതിന് ഫിഫ ഖത്തറിന് നന്ദി അറിയിച്ചു.വ്യാഴാഴ്ച കാബൂളില്‍ നിന്നുമെത്തിയ വിമാനത്തിലായിരുന്നു വനിതാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറോളം ഫുട്ബോള്‍ താരങ്ങളും അവരുടെ കുടുംബാംഗങ്ങളും ഖത്തറിലെത്തിയത്. താലിബാന്‍ അധികാരമേറ്റെടുത്തതോടെ രാജ്യം വിടാന്‍ ആഗ്രഹിച്ച താരങ്ങള്‍ക്ക് രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷനായ ഫിഫയുടെ നേതൃത്വത്തില്‍ വഴിയൊരുക്കുകയായിരുന്നു. ഖത്തറിന്റെ നിര്‍ണായക ഇടപെടലുകളും തുണയായി. താരങ്ങളെ സുരക്ഷിതമായി എത്തിക്കുന്നതിനായി പിന്തുണയും സഹായവും നല്‍കിയ ഖത്തര്‍ ഭരണകൂടത്തിന് ഫിഫ പ്രത്യേകം നന്ദി രേഖപ്പെടുത്തി. 

സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കളിക്കാരെയും അവരുടെ ബന്ധുക്കളെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഏറെ അപകടകരമായ സാഹചര്യങ്ങളില്‍ നിന്നാണ് താരങ്ങളെ രക്ഷപ്പെടുത്തിയതെന്നും ഇതിനായി സഹായിച്ച ഖത്തറിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഫിഫ അറിയിച്ചു. 357 പേരുമായി വ്യാഴാഴ്ച രാത്രിയില്‍ ഖത്തര്‍ എയര്‍വേസ് വിമാനം ദോഹയിലെത്തിയതായി വിദേശകാര്യ സഹമന്ത്രി ലുല്‍വ ബിന്‍ത് റാശിദും അറിയിച്ചു. നേരത്തെ ലോക സൈക്ലിങ് ഫെഡറേഷന്‍ നേതൃത്വത്തില്‍ സൈക്ലിങ് താരങ്ങള്‍ ഉള്‍പ്പെടെ 165 പേരെ അഫ്ഗാനില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. ഒളിമ്പിക് കമ്മിറ്റി നേതൃത്വത്തില്‍ 100 പേരെയും വിവിധ രാജ്യങ്ങളിലെത്തിച്ചു. ആസ്ട്രേലിയ 50 വനിതാ അത്ലറ്റുകള്ക്കും പോര്‍ചുഗല്‍ വനിതാ യൂത്ത് ഫുട്ബോള്‍ താരങ്ങള്‍ക്കും അഭയം നല്‍കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News