Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
താലിബാൻ,അഫ്ഗാൻ സമാധാന ഉടമ്പടി,ചർച്ചകൾ ഇന്ന് ദോഹയിൽ പുനരാരംഭിക്കും 

September 12, 2020

September 12, 2020

ദോഹ: ​അഫ്​ഗാനിസ്താനില്‍ സമാധാനം പുനഃസ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ സെപ്​റ്റംബര്‍ 12ന്(ഇന്ന്)​ പുനരാരംഭിക്കും. അഫ്​ഗാനിലെ വിവിധ പാര്‍ട്ടികളുമായും സംഘടനകളുമായുള്ള സു​ പ്രധാനചര്‍ച്ചയാണ്​ ദോഹയില്‍ നടക്കുകയെന്ന്​ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആദ്യത്തില്‍ അമേരിക്കയും താലിബാനും തമ്മില്‍ ഒപ്പുവെച്ച കരാറി​ന്റെ അടിസ്​ഥാനത്തിലാണ് സമാധാന ചർച്ചകൾ നടക്കുന്നത്.

ഖത്തര്‍ എപ്പോഴും പ്രശ്​നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള മധ്യസ്​ഥതക്ക്​ പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നും ഏത്​ പ്രശ്​നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ്​ രാജ്യത്തി​ന്റെ നയമെന്നും വിദേശകാര്യമന്ത്രിയുടെ പ്രത്യേക നയതന്ത്രപ്രതിനിധി ഡോ. മുത്​ലഖ്​ ബിന്‍ മജിദ്​ അല്‍ഖഹ്​താനി പറഞ്ഞു. ​ഗള്‍ഫ്​ മേഖലയില്‍ സ്​ഥിരത നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഖത്തര്‍ തുടരും. ചരിത്രപരമായ ഈ നീക്കങ്ങള്‍ക്ക്​​ പിന്തുണ നല്‍കുകയും ഭാഗമാവുകയും ചെയ്യുന്ന അന്താരാഷ്​ട്ര പങ്കാളികള്‍ക്ക്​ അദ്ദേഹം നന്ദി അറിയിച്ചു.ഖത്തര്‍ മധ്യസ്​ഥതയില്‍ ഇതിനകം യു.എസും അഫ്​ഗാന്‍ താലിബാനും തമ്മില്‍ നിരവധി തവണ സമാധാന ചര്‍ച്ചകൾ നടത്തിയിരുന്നു.ഇക്കാര്യത്തില്‍ ഐക്യരാഷ്​ട്രസഭ ഖത്തറിനെ അഭിനന്ദിച്ചിരുന്നു. അഫ്ഗാനിസ്​താനില്‍ സമാധാനം സ്ഥാപിക്കാന്‍ യു.എസും അഫ്ഗാന്‍ താലിബാനും കഴിഞ്ഞ ഫെബ്രുവരി 29നാണ്​ ദോഹയില്‍ കരാറില്‍ ഒപ്പുവെച്ചത്

അഫ്ഗാനിൽ ​അധികാരം പങ്കിട്ടെടുക്കുന്നതിന് പ്രസിഡന്‍റ് ഡോ. മുഹമ്മദ് അഷ്റഫ് ഗനിയും ഡോ. അബ്​ദുല്ല അബ്​ദുല്ലയും തമ്മിലുള്ള കരാര്‍ രാഷ്​ട്രീയ അസ്​ഥിരത അവസാനിപ്പിക്കുന്നതിനും സ്​ഥിരത കൈവരിക്കുന്നതിനും നിര്‍ണായക ചുവടുവെപ്പായിരുന്നു. ദോഹ സമാധാന കരാറി​ന്റെ ഭാഗമായി അഫ്​ഗാനിസ്​താനില്‍നിന്ന്​ യു.എസ്.​ സൈനികരുടെ പിന്‍മാറ്റം നേരത്തേ തുടങ്ങിയിരുന്നു.താലിബാനും അഫ്ഗാൻ ഭരണകൂടവും തമ്മിൽ തടവുകാരെ പരസ്പരം കൈമാറുന്ന കാര്യത്തിൽ നിന്നാരംഭിക്കുന്ന ചർച്ചയിൽ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Latest Related News