Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ അമേരിക്കൻ ക്യാമ്പിലെത്തിയ അഫ്ഗാൻ അഭയാർത്ഥികൾക്കിടയിൽ നിന്നും ഐഎസ് ബന്ധമുള്ളയാൾ പിടിയിലായതായി റിപ്പോർട്ട്

August 26, 2021

August 26, 2021

ദോഹ : കാബൂളിൽ നിന്നുള്ള  ഒഴിപ്പിക്കൽ തുടരുന്നതിനിടെ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഫ്ഗാൻ പൗരൻ ഖത്തറിൽ  പിടിയിലായതായി സൂചന. അൽ ഉദൈദ്  വ്യോമതാവളത്തിൽ  വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ കൂടാതെ നൂറോളം പേരെ കർശനപരിശോധനയ്ക്ക് വിധേയരാക്കിയതായും ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.. നേരത്തെ, ഏത് നിമിഷവും ഐഎസ് ന്റെ അക്രമണമുണ്ടാവുമെന്ന് ഭയപ്പെടുന്നതായി അമേരിക്കൻ പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് 31 മുൻപ് എല്ലാ അമേരിക്കൻ പൗരന്മാരെയും അഫ്ഗാൻ അതിർത്തി കടത്തണമെന്ന താലിബാന്റെ മുന്നറിയിപ്പ് പാലിക്കാനുള്ള യജ്ഞത്തിലാണ് അമേരിക്ക. ഓഗസ്റ്റ് 14 മുതലുള്ള കണക്കുകൾ പ്രകാരം 82, 300 ആളുകൾ അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തേക്ക് കടന്നുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 42 അമേരിക്കൻ വിമാനങ്ങളിലായി 11, 200 പേരാണ് രാജ്യം വിട്ടത്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News