Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇതുപോലൊരു വിമാനത്താവളം എന്റെ രാജ്യത്തിന് എപ്പോൾ കിട്ടും,ദോഹ വിമാനത്താവളത്തിലെത്തിയ നൈജീരിയൻ നടിക്ക് മൂന്ന് തവണ വഴി തെറ്റി

June 20, 2022

June 20, 2022

ദോഹ : ദോഹ രാജ്യാന്തര വിമാനത്താവളത്തിന്റെ വലുപ്പവും ആഢംബരം നിറഞ്ഞ സംവിധാനങ്ങളും കണ്ട് അമ്പരന്ന് നൈജീരിയൻ നടി ഉച്ചേ ഓഗ്‌ബോഡോ.ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നടി ദോഹാ രാജ്യാന്തര വിമാനത്താവളത്തിലെ തന്റെ അനുഭവം പങ്കുവെച്ചത്.വിമാനത്താവളം ഒരു രാജ്യംപോലെ വിശാലമാണെന്നും തനിക്ക് പോകേണ്ട കണക്റ്റിങ് വിമാനത്തിലേക്ക് പോകുന്നതിനിടെ മൂന്നുതവണ വഴിതെറ്റിയെന്നുമുള്ള കുറിപ്പോടെ വീഡിയോ സഹിതമാണ് അവർ ഇൻസ്റ്റയിൽ ഇക്കാര്യം വിവരിച്ചത്.

"ദൈവമേ, ഈ എയർപോർട്ട് പോലെ കണ്ണഞ്ചിപ്പിക്കുന്ന സ്ഥാപനങ്ങൾ എൻ്റെ നാട്ടുകാർക്ക് എന്ന് ലഭിക്കും? ഇതിൻറെ വലിപ്പം! ട്രെയിൻ, റോഡ്, ടണൽ ബസ്സ് ... "

നടിയുടെ ഇൻസ്റ്റാ പോസ്റ്റിനെ അടിസ്ഥാനമാക്കി വിവിധ ആഫ്രിക്കൻ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.

ലോകത്തെ ഏറ്റവും നല്ല എയർപോർട്ട് ആയി ദോഹയിലെ ഹമദ് ഇന്റർനേഷണൽ എയർപോർട്ട് ഈയിടെ  തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ദുബായ് വിമാനത്താവളത്തിന് 14 ആം സ്ഥാനമാണ് ഏവിയേഷൻ റേറ്റിംഗ് കമ്പനിയായ സ്കൈട്രാക്സ് യാത്രക്കാർക്കിടയിൽ നടത്തുന്ന വാർഷിക സർവേയിൽ രേഖപ്പെടുത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News